സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു മീ ടു മൂവ്മെന്റ്. പല നടി നടന്മാര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ സിനിമാ ലോകം ഏറ്റെടുത്തിരിക്കുന്നത് മുന്‍ ബിഗ് ബോസ് താരമായിരുന്ന നടി രശ്മി ദേശായിയുടെ തുറന്നു പറച്ചിലാണ്. തനിക്ക് ചെറിയ പ്രായത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
”ഒരിക്കല്‍ ബസില്‍ നിന്ന് യാത്ര ചെയ്യവേ, ഒരു അങ്കിള്‍ മോശമായ രീതിയില്‍ എന്നെ സ്പര്‍ശിച്ചിരുന്നു. അന്നെനിക്ക് ആറോ ഏഴോ വയസ് ഉണ്ടായിരുന്നുള്ളു. ആ സംഭവം എന്നെ ഭയത്തിലാഴ്ത്തിയിരുന്നു. അന്ന് അമ്മയോട് ഇക്കാര്യം പറഞ്ഞു. പിന്നീട് വലിയ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഓട്ടോറിക്ഷയിലായിരുന്നു യാത്ര. സാമ്ബത്തികമായി വലിയ ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും അമ്മ എനിക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാനുള്ള പണം തരുമായിരുന്നു.” താരം പങ്കുവച്ചു.
Post Your Comments