CinemaGeneralLatest NewsMollywoodNEWS

ദയയ്‌ക്കെതിരെ കേസു കൊടുത്ത് രജിത് ; ന്യായവിധിയില്‍ അപ്രതീക്ഷിത അട്ടിമറിയുമായി ബിഗ് ബോസ്

ദയ അശ്വതി തന്നെ വ്യക്തിഹത്യ ചെയ്യുന്നതായും ഇതിലൂടെ തന്റെ സല്‍പ്പേര് പോകുന്നുവെന്നുമാണ് രജിത് കുമാര്‍ പറഞ്ഞത്.

ബിഗ് ബോസിലെ ഏറ്റവും പ്രധാനപ്പെട്ട ടാസ്‍ക്കുകളിൽ ഒന്നാണ് ലക്ഷ്വറി ബജറ്റ് ടാസ്‍ക്ക്. വെള്ളരിപ്രാവുകള്‍ എന്ന പേരിൽ കോടതി മുറിയില്‍ നടക്കുന്ന സംഭവമായിരുന്നു ടാസ്‍ക്. വീട്ടില്‍ ആര്‍ക്കും സഹമത്സരാര്‍ഥികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാം. പ്രശ്‌നം പരിഹരിക്കാനായി അഭിഭാഷകനും ന്യായാധിപനും ഉണ്ടാകും. കേസ് ജയിച്ചാല്‍ പോയിന്റുകളുമുണ്ട്.

പരാതിക്കാരന് ന്യായാധിപന്‍ ആരു വേണമെന്ന് നിശ്ചയിക്കാമെന്നും പ്രതിയ്ക്ക് തന്റെ അഭിഭാഷകന്‍ ആരു വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. തുടർന്ന് രജിത് കുമാറായിരുന്നു ആദ്യം പരാതിപ്പെട്ടത്. ദയ അശ്വതിക്കെതിരെയായിരുന്നു രജിത്തിന്റെ പരാതി.
ദയ അശ്വതി തന്നെ വ്യക്തിഹത്യ ചെയ്യുന്നതായും ഇതിലൂടെ തന്റെ സല്‍പ്പേര് പോകുന്നുവെന്നുമാണ് രജിത് കുമാര്‍ പറഞ്ഞത്. ജഡ്‍ജിയായി എത്തിയത് രഘുവായിരുന്നു. ദയ അശ്വതിയുടെ വക്കീലായി എത്തിയത് ഫുക്രുവായിരുന്നു

ആദ്യം വാദിക്ക് പറയാനുള്ളതായിരുന്നു ജഡ്‍ജി കേട്ടത്. ആദ്യം തന്നോട് അടുപ്പം കാട്ടിയിരുന്ന ദയ അശ്വതി കണ്ണിന് അസുഖം ബാധിച്ച് പുറത്ത് ചികിത്സയ്‍ക്ക് പോയി തിരിച്ചെത്തിയപ്പോള്‍ തനിക്ക് എതിരെ തിരിഞ്ഞുവെന്നും രജിത് കുമാര്‍ പറഞ്ഞു. ദയ അശ്വതി ഒറ്റപ്പെട്ടിരുന്നപ്പോള്‍ താൻ അടുപ്പം കാട്ടിയിരുന്നുവെന്നും ബിഗ് ബോസ് വീട്ടില്‍ ആക്റ്റീവാകാൻ സഹായിച്ചിരുന്നുവെന്നും രജിത് പറഞ്ഞു. എന്നാല്‍ തന്നെ ആരും ഒറ്റപ്പെടുത്തിയിരുന്നില്ലെന്ന് ദയ അശ്വതി പറഞ്ഞു. ആരും കാണാതിരുന്നപ്പോള്‍ തന്നോട് അടുപ്പം കാട്ടാനാണ് രജിത് കുമാര്‍ ശ്രമിച്ചിരുന്നതെന്നും ദയ അശ്വതി പറഞ്ഞു. ആരും ഇല്ലാത്തപ്പോള്‍ ഡൈ ചെയ്യാൻ പറഞ്ഞു. മല്ലയുദ്ധം നടത്താനും തനിക്കൊപ്പം രജിത് നിന്നു. സ്വന്തം സല്‍പ്പേരില്‍ ആശങ്കയുണ്ടായിരുന്നെങ്കില്‍ ഒരു പെണ്‍കുട്ടിയോട് മല്ലയുദ്ധം നടത്താൻ തയ്യാറാകുമായിരുന്നോവെന്നും ദയ അശ്വതി ചോദിച്ചു. തുടർന്ന് ദയ അശ്വതിയുടെ വക്കീലായ ഫുക്രു വാദം ആരംഭിക്കുകയും ചെയ്‍തു.

യെസ് ഓര്‍ നോ പറയണം എന്ന് പറഞ്ഞ് ഒരു ചോദ്യം ഫുക്രു രജിത്തിനോട് ചോദിച്ചു. അതിന് വിശാലമായ ഉത്തരം പറയാൻ രജിത് കുമാര്‍ ശ്രമിച്ചപ്പോള്‍ ഫുക്രു തടഞ്ഞു. കണ്ണിനു അസുഖം ബാധിച്ച് പോയി തിരിച്ചുവന്നതിന് ശേഷമല്ലേ ദയ അശ്വതി രജിത്തിനെതിരെ തിരിഞ്ഞത് എന്നായിരുന്നു ഫുക്രു ചോദിച്ചത്. അതേസമയം വക്കീല്‍ ബാലിശമായിട്ടാണ് പെരുമാറുന്നത് എന്ന് രജിത് കുമാര്‍ പറഞ്ഞു.  രജിത് തന്നെക്കുറിച്ച് മോശമായി പറയാൻ തുടങ്ങിയപ്പോഴായിരുന്നു താനും അങ്ങനെ ചെയ്‍തത് എന്ന് ദയ അശ്വതി പറഞ്ഞു. എന്നാല്‍ ആദ്യം ദയ അശ്വതിയാണ് മോശം പറഞ്ഞത് എന്ന് രജിത് പറഞ്ഞു. തിരിച്ചുവരുന്നത് നാടകീയമായിട്ടായിരിക്കണം എന്ന് പറഞ്ഞ് ബിഗ് ബോസ് അധികൃതര്‍ ചെയ്‍ത സംഭവത്തില്‍ താൻ അഭിനയിക്കുകയായിരുന്നുവെന്ന് ദയ അശ്വതി പറഞ്ഞു. കുറച്ച് അഭിനയിക്കണം എന്ന് ബിഗ് ബോസ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ദയ അശ്വതി പറഞ്ഞത്. അത് ടാസ്‍ക്കിന്റെ ഭാഗമായിരുന്നുവെന്നും ദയ അശ്വതി പറഞ്ഞു. അപ്പോള്‍ അത് ടാസ്‍ക്കാണ് എന്ന് വ്യക്തമായല്ലോ കേസിന് പ്രസക്തിയില്ലല്ലോയെന്ന് വക്കീല്‍ ഫുക്രു ചോദിച്ചു.

ഇതിനിടയിലായിരുന്നു കോടതിയില്‍ ബിഗ് ബോസിന്റെ ഇടപെടല്‍. ദയയുടെ ഭാഗത്താണോ രജിത്തിന്റെ ഭാഗത്താണോ ന്യായമെന്നായിരുന്നു ഓരോരുത്തരോടും ബിഗ് ബോസിന്റെ ചോദ്യം. സാന്‍ഡ്ര, അമൃത – അഭിരാമി, സുജോ എന്നിവര്‍ മാത്രമാണ് രജിത്തിനെ പിന്തുണച്ചത്. എന്നാല്‍ എലീന, വീണ, ആര്യ, രേഷ്മ, പാഷാണം ഷാജി എന്നിവര്‍ രജിത്തിന്റെ ആരോപണങ്ങള്‍ തള്ളി ദയയെ പിന്തുണച്ചു. ഇതോടെ കൂടുതല്‍ പേരുടെ പിന്തുണ ലഭിച്ച ദയ കേസ് ജയിച്ചതായും രജിത്തിന്റെ പരാതി ന്യായമില്ല എന്ന് ബിഗ് ബോസ്
പ്രഖ്യാപിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button