CinemaGeneralMollywoodNEWS

ലാല്‍ കഥ കേട്ടിട്ട് പറഞ്ഞു ഇത് എനിക്ക് വേണ്ട : മോഹന്‍ലാല്‍ ഒഴിവാക്കിയ വമ്പന്‍ ചിത്രം

അങ്ങനെ വേണു നാഗവള്ളി മോഹന്‍ലാലിനു സമ്മാനിച്ച ചിത്രമായിരുന്നു 1992-ല്‍ പുറത്തിറങ്ങിയ 'അഹം

സിബി മലയില്‍ – ലോഹിതദാസ് ടീമിന്റെ ‘ഹിസ്‌ ഹൈനസ് അബ്ദുള്ള’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഇരുന്നാണ് മോഹന്‍ലാല്‍ വേണു നാഗവള്ളി പറഞ്ഞ ഒരു സിനിമാക്കഥ കേള്‍ക്കുന്നത്. ‘വിഷ്ണുവിന്റെ നഗരം’ എന്ന ഒരു നോവലായിരുന്നു വേണു നാഗവള്ളി തന്റെ അടുത്ത സിനിമയുടെ തിരക്കഥയ്ക്കായി തെരഞ്ഞെടുത്തത്. രാജീവ്‌ നാഥ് എന്ന സംവിധായകന് വേണ്ടി വലിയ ക്യാന്‍വാസില്‍ ചിത്രം പ്ലാന്‍ ചെയ്ത മോഹന്‍ലാല്‍ ചിത്രമായിരുന്നു ഇത്. എന്നാല്‍ കഥ കേട്ട ശേഷം മോഹന്‍ലാല്‍ ഇത് എനിക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്നും, ഞാന്‍ ഒരുപാട് ചെയ്തു കഴിഞ്ഞ ഒരു കഥാപാത്രം പോലെ തനിക്ക് തോന്നുന്നുവെന്നുമായിരുന്നു  മറുപടി നല്‍കിയത്. എനിക്ക് ആക്ടര്‍ എന്ന നിലയില്‍ കൂടുതല്‍ പെര്‍ഫോം ചെയ്യാനുള്ള ഒരു കഥ ചേട്ടന്‍ കൊണ്ട് വന്നാല്‍ നമുക്ക് അത് ചെയ്യാം എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അങ്ങനെ വേണു നാഗവള്ളി മോഹന്‍ലാലിനു സമ്മാനിച്ച ചിത്രമായിരുന്നു 1992-ല്‍ പുറത്തിറങ്ങിയ ‘അഹം’.

രാജീവ്‌ നാഥ് തന്നെ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും സിനിമ നിരൂപകര്‍ക്കിടയില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. രവീന്ദ്രന്‍ ഈണമിട്ട അഹത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രമായി മോഹന്‍ലാലിന്‍റെ മറ്റൊരു വേറിട്ട അഭിനയ നിമിഷം ‘അഹം’ എന്ന ചിത്രത്തെ കൂടുതല്‍ കരുത്തുറ്റതാക്കി.

shortlink

Related Articles

Post Your Comments


Back to top button