നടൻ ഷെയ്ൻ നിഗത്തിന് നിർമാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. നാളെ മുതൽ വെയിൽ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും . മാർച്ച് 31നു ശേഷം കുർബാനിയിൽ ജോയിൻ ചെയ്യും. കൂടാതെ ഏപ്രിൽ 15 മുതൽ ഷെയ്ന്‍ നിഗത്തിന് പുതിയ സിനിമകളില്‍ അഭിനയിക്കാമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് നിര്‍മ്മാതാവ് ആന്‍റോ ജോസഫ് പറഞ്ഞു.
നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും ചേർന്ന് ഷെയിന്‍ നിഗവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്. നിർമാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാൻ നഷ്ട പരിഹാരം നൽകാൻ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ ധാരണയായിരുന്നു. വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ഷെയ്ൻ നൽകും.
കൂടാതെ സിനിമാ വ്യവസായത്തില്‍ ഏല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനമായി.
Post Your Comments