തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ദര്‍ശന രാജേന്ദ്രന് ഏറ്റവും മികച്ച രണ്ടു സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ്. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തില്‍ അഭിനയിച്ചു കഴിഞ്ഞ ദര്‍ശനയുടെ പുതിയ ചിത്രം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയമാണ്. സിനിമയില്‍ തനിക്ക് അത്ര അവസരങ്ങള്‍ ഒന്നും ലഭിക്കുന്നില്ലെന്നും കിട്ടുന്നവയില്‍ ഏറ്റവും മികച്ച കഥാപാത്രമാണ് തെരഞ്ഞെടുക്കുന്നതെന്നും ദര്‍ശന പറയുന്നു.
‘സത്യം പറഞ്ഞാൽ ഒരുപാട് അവസരങ്ങളൊന്നും എന്നെ തേടി വരുന്നില്ല. മാത്രമല്ല വരുന്നവയിൽ നിന്ന് ഇഷ്ടപ്പെടുന്നവ മാത്രമേ തെരഞ്ഞെടുക്കുന്നുള്ളൂ. സിനിമ ചെയ്യാത്ത സമയത്ത് തിയേറ്റർ രംഗത്ത് തിരക്കായിരിക്കും. തിയേറ്ററിലാണ് എന്റെ തുടക്കം. സിനിമ ഇഷ്ടമാണെങ്കിലും പരിചയപ്പെട്ട് വരുന്നതേയുള്ളൂ അതുകൊണ്ട് തിയേറ്ററിലാണ് കൂടുതൽ കംഫർട്ട്. ചെന്നൈയിൽ വിവിധ ഗ്രൂപ്പുകളുടെ കൂടെ ജോലി ചെയ്യുന്നുണ്ട്.molly. അടുത്തിടെ കൊച്ചിയിൽ നടൻ റോഷൻ സംവിധാനം ചെയ്ത ‘എ വെരി നോർമൽ ഫാമിലി’ എന്ന നാടകത്തിൽ അഭിനയിച്ചു. കൊച്ചിയിൽ തിയേറ്റർ പ്രവർത്തനങ്ങൾ വളരെ കുറവാണ്. ബാംഗ്ലൂരിലും മുംബൈയിലുമാണ് സജീവ പ്രവർത്തനങ്ങൾ നടക്കുന്നത്. രാജീവ് രവിയുടെ തുറമുഖത്തിന്റെ ഭൂരിഭാഗവും അഭിനയിച്ച് പൂർത്തിയായി. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിൽ കല്യാണി പ്രിയദർശനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്’.
Post Your Comments