ബിഗ് ബോസിൽ അഞ്ചാഴ്ചകള്‍ പൂർത്തിയാക്കി കഴിഞ്ഞ എവക്ഷനിൽ പുറത്തിറങ്ങിയ മത്സരാര്‍ത്ഥിയാണ് ജസ്ല മടശ്ശേരി. ഷോയിൽ നിന്നും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ രജിത് കുമാറിനെ ഒരിക്കലും മിസ് ചെയ്യില്ലെന്നായിരുന്നു ജസ്ല പഞ്ഞത്. പുറത്തിറങ്ങിയ ജസ്ല ഇപ്പോഴതാ ബിഗ് ബോസ് ഷോയെ കുറിച്ച് സംസാരിക്കുയാണ്.
അവിടെ വച്ചുണ്ടായ ദേഷ്യമൊന്നും കണ്ട്രോള് ചെയ്യാൻ താൻ ശ്രമിച്ചിട്ടില്ലെന്നും ഷോ എക്സ്പിരിമെന്റ് ചെയ്യാനാണ് താൻ പോയതെന്നുമാണ് ജസ്ല പറയുന്നത്. പ്രേക്ഷകരുടെ പ്രീതി എനിക്ക് ലഭിക്കാനാണെങ്കിൽ പുറത്ത് പിന്തുണയുള്ള രജിത്തിനൊപ്പം സംസാരിക്കുകയോ കുറച്ച് സ്നേഹം കാണിക്കുകയോ ചെയ്താല്‍ മതിയായിരുന്നു എന്നും ജസ്ല പറയുന്നു.
ഷോയിൽ സട്രാറ്റജിയുമായി കളക്കുന്ന കുറച്ചുപേര്‍ ഉണ്ടെന്നും ജസ്ല കൂട്ടിച്ചേർത്തു. ഉറക്കത്തല്‍ പോലും സ്ട്രാറ്റജിയെന്നും പറഞ്ഞു നടക്കുന്നവരില്‍ ഒരാള്‍ ഡോക്ടര്‍ രജിത് കുമാറാണെന്നും ജസ്ല പറഞ്ഞു. പിന്നെഫുക്രുവും ആര്യയും നല്ലൊരു ഗെയിമറാണെന്നും സ്ട്രാറ്റജിയുമായല്ല വീട്ടിലേക്ക് പോയതെന്നും ജസ്ല പറഞ്ഞു.
Post Your Comments