2018 ലാണ് ബോളിവുഡ് നടൻ ഇര്‍ഫാന്‍ ഖാന് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ കാൻസറുമായുള്ള തന്റെ അഗ്നിപരീക്ഷയെക്കുറിച്ച് മനസ് തുറന്നിരിക്കുയാണ് നടൻ. ഭാര്യ സുതപ സിക്തറിന്റെ പിന്തുണയാണ് തനിക്ക് രോഗത്തോട് പോരാടാനുള്ള ഊര്‍ജ്ജം നല്‍കിയതെന്നാണ് നടൻ പറയുന്നത് .
അസുഖ ബാധിതനാണെന്ന് മനസ്സിലായതോടെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയിരുന്നു.
സന്തോഷകരമായ അത്ഭുതം നിറഞ്ഞ ഒരു റോളര്‍ കോസ്റ്റര്‍ യാത്രയായിരുന്നു അത്. ഞങ്ങള്‍ ഒരുപാട് കരഞ്ഞു, ഒരുപാട് ചിരിച്ചു. എനിക്ക് പിന്തുണയുമായി അവള്‍ കൂടെയുണ്ടായിരുന്നു. അവള്‍ക്ക് വേണ്ടി ജീവിതത്തിലേക്ക് മടങ്ങിവരണമെന്ന തോന്നലുണ്ടായി. അവളാണ് എനിക്ക് ധൈര്യം പകര്‍ന്നത്. വല്ലാത്ത ആശങ്കയിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. പക്ഷേ എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. വരുന്നത് എന്തു തന്നെയാണെങ്കിലും അതിനെ സ്വീകരിക്കാന്‍ സജ്ജമായി ഇര്‍ഫാന്‍ ഖാൻ പറഞ്ഞു.
എന്നാൽ ഇർഫാൻ ഇപ്പോഴും രോഗത്തിൽ നിന്ന് പൂർണ്ണമായും മുക്തനായിട്ടില്ല. അതുകൊണ്ട് തന്നെ വ്യക്തിപരമായി സിനിമയെ പ്രൊമോട്ട് ചെയ്യാൻ കഴിയില്ലെന്നും സിനിമയുടെ റിലീസിന് മുന്നോടിയായി താരം ആരാധകരോട് പറഞ്ഞിരുന്നു.
Post Your Comments