പുതിയ ചിത്രങ്ങളിൽ സ്ത്രി വിരുദ്ധതയുണ്ടെന്ന് പറയുന്നവർക്ക് ചുട്ടമറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് പഴയ കാലത്ത് റിലീസിനെത്തുന്ന അമ്പത് ശതമാനത്തോളം സിനിമകളിലും ബലാത്സംഗമുണ്ടായിരുന്നതായി നടൻ പറയുന്നത്. വ്യക്തമായി പറഞ്ഞാല്‍ സമൂഹത്തിലെ സ്ത്രീ വിരുദ്ധത സിനിമയിലില്ലെന്നാണ് ഹരീഷ് പേരടി പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം…………………………
എന്റെ ചെറുപ്പകാലത്ത് റിലീസാവുന്ന 50% സിനിമകളിലും ബല്‍സംഗമുണ്ടായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ സമൂഹത്തിലെ സ്ത്രീ വിരുദ്ധത അതുപോലെ സിനിമയിലുണ്ടായിരുന്നു. ഇന്ന് വാര്‍ത്താ മാധ്യമങ്ങള്‍ നിറയെ ബലാല്‍സംഗ വാര്‍ത്തകളാണ്. എന്നിട്ടും നമ്മുടെ സിനിമകളില്‍ ബലാത്സങ്ങള്‍ പോയിട്ട് സ്ത്രീവിരുദ്ധരായ കഥാപാത്രങ്ങള്‍ പോലുമില്ല വില്ലന്‍മാരെപോലും ന്യായികരിക്കുന്ന നല്ല തറവാടിത്തമുള്ള തിരക്കഥകള്‍.
വ്യക്തമായി പറഞ്ഞാല്‍ സമൂഹത്തിലെ സ്ത്രീ വിരുദ്ധത സിനിമയിലില്ല. എന്നിട്ടും പുതിയ സിനിമകള്‍ റിയിലിസമാണെന്ന് പറയുന്നു. എന്തൊരു കള്ളത്തരമാണിത്. സമൂഹത്തെ നവീകരിക്കാതെ സിനിമയെ മാത്രം നവീകരിക്കുന്നത് യഥാര്‍ത്ഥ സ്ത്രീ വിരുദ്ധതയെ മൂടിവെക്കുന്ന ഒരു ഫാസിസ്റ്റ് സമീപനമല്ലെ? സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമയില്‍ അഭിനയിക്കില്ല എന്ന് പറയുന്ന അഭിനേതാക്കള്‍ അവര്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തോട് നീതി പുലര്‍ത്താത്ത അരാഷ്ട്രീയതയല്ലെ പറഞ്ഞു കൊണ്ടിരിക്കുന്നത് ?
Post Your Comments