മലയാള സിനിമയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ചില പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു നടന്‍ ചെമ്പന്‍ വിനോദ് ജോസ്. പ്രൊഫഷണലിസം തീരെ പാലിക്കാത്ത ഇടമാണ് മലയാള സിനിമാ മേഖലയെന്നു അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ ചെമ്പന്‍ വിനോദ് കുറ്റപ്പെടുത്തി. ഒരു റോള് ചോദിച്ചു വരുന്നവരെ ഒന്നോ രണ്ടോ സീനില്‍ ഉള്‍പ്പെടുത്തിയിട്ട് യാത്ര ചെലവ് പോലും കൊടുക്കാതെ പറഞ്ഞു വിടുന്നത് ഖേദകരമാണെന്നും ചെമ്പന്‍ വിനോദ് ജോസ് പറയുന്നു.
‘ഇവിടെ പ്രൊഫഷണലിസം തീരെ കുറവാണ്, എല്ലാ കാര്യത്തിലും അത് പ്രതിഫലിക്കുന്നുണ്ട്. ഞാന്‍ എന്റെ കാര്യംവച്ചല്ല ഇത് പറയുന്നത്. എന്റെ സിനിമയിലേക്കുള്ള വരവ് കുറച്ചൂടി സ്മൂത്ത് ആയിരുന്നു. പക്ഷെ ഞാന്‍ അല്ലാതെ തന്നെ ഓരോ കാര്യങ്ങള്‍ കാണുന്നുണ്ട്. ചെറിയ ആര്‍ട്ടിസ്സ്റ്റുകളെ വിളിച്ചിട്ട് സാലറി നല്‍കാതിരിക്കുക. ഒരു റോള് ചോദിച്ചു വരുന്നവര്‍ക്ക് ഒന്നോ രണ്ടോ സീന്‍ നല്‍കിയിട്ട് ട്രാവലിംഗ് എക്സ്പന്‍സ് പോലും നല്‍കാതെ പറഞ്ഞു വിടുക, ആരായാലും അത് ഒരു മനുഷ്യന്‍ ആണ് അവര്‍ക്കും ജീവിക്കേണ്ടതുണ്ട്. അത് പോലെ കാലത്തെ ഏഴ് മണിക്കാണ് നോര്‍മലി നമ്മുടെ മലയാള സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. പക്ഷെ അവിടെ ഏഴരയ്ക്കും എട്ട് മണിക്കും എത്തുന്ന ആളുകള്‍ ഉണ്ട്. അങ്ങനെ പ്രൊഫഷണലിസം ഒട്ടും കീപ് ചെയ്യാത്ത ഒരുപാട് പേര്‍ ഉണ്ട്. എന്നാല്‍ നന്നായി അത് പാലിക്കുന്ന മറ്റു ചിലരുമുണ്ട്’. ചെമ്പന്‍ വിനോദ് ജോസ് പറയുന്നു.
Post Your Comments