ബിഗ് ബോസിൽ പുതിയതായി എത്തിയ അമൃത , അഭിരാമി സഹോദരിമാരുടെ വരവു മുതല്‍ അസ്വസ്ഥമായത് വീണയും ആര്യയും പാഷാണം ഷാജിയും ഫുക്രുവും അടങ്ങുന്ന ഒരു ടീമാണ്. അത് പലപ്പോഴും അമൃതയും അഭിരാമിയും പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ആര്യയും വീണയും ഒരുമിച്ചിരുന്ന് തങ്ങളെ കുറിച്ച് സംസാരിക്കുന്നത് കേട്ടെന്നാണ് അമൃത വെളിപ്പെടുത്തിയത്. ഇത് നോമിനേഷനില്‍ വരെ ഉന്നയിക്കപ്പെടുകയും ചെയ്തു.
തുടർന്ന് ഈ കാര്യം പറഞ്ഞ് അമൃതയുമായി വീണ തല്ലുകൂടിയത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടിരുന്നു. നിങ്ങള്‍ കുത്തിത്തിരിപ്പുണ്ടാക്കുന്ന തരത്തില്‍ പരസ്പരം കാര്യങ്ങള്‍ പറയുമെന്നായിരുന്നു അമൃത വീണയെ കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ ആര്യയുമായി അമൃത നേരിട്ട് സംസാരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ ബിഗ്ബോസ് അണ്കട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഓരോരുത്തരും എടുക്കുന്ന രീതിയാണ് കര്യങ്ങളെന്ന് ആര്യ പറയുന്നു. അങ്ങനെയെങ്കില്‍ എങ്ങനെയാണ് ഞാന്‍ നിങ്ങളുടെ അടുത്ത് പെരുമാറേണ്ടതെന്ന് അമൃത ചോദിക്കുന്നു. അത് കുഴപ്പമില്ലെന്നും, അത് ഓരോരുത്തരുടെ രീതിയാണെന്നും ആര്യ പറയുന്നു. നിങ്ങള്‍ വന്നിട്ട് ഒരാഴ്ച ആയിട്ടേയുള്ളൂ, നിങ്ങളെ വിലയിരുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, നിങ്ങള്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ എനിക്ക് വിഷമമായത് ജസ്ലയും സാന്‍ഡ്രയും പറഞ്ഞതാണെന്നും നിങ്ങള്‍ക്ക് എന്നെ അറിയില്ലല്ലോ എന്നും ആര്യ പറഞ്ഞു.
എന്നാൽ അഭിയുടെ അടുത്ത് വന്ന് ഇവിടെ നിന്നും നമ്മുക്ക് പോകാമെന്ന് വരെ പറഞ്ഞതായി അമൃത പറഞ്ഞു. ആര്യക്കറിയാമല്ലോ എനിക്കിനി വിഷമം എടുക്കാന്‍ വയ്യ, ഒരുപാട് അനുഭവങ്ങള്‍ കട്ട് ചെയ്തിട്ടാണ് നില്‍ക്കുന്നത്. പിന്നീട് തീരുമാനമെടുത്താണ് നിങ്ങളുടെ അടുത്ത് വന്ന് എന്തെങ്കിലും ഉണ്ടെങ്കില്‍ വന്ന് വിളിക്കണമെന്ന് വന്ന് പറഞ്ഞത്. നിങ്ങളുടെ മുഖം മാറുന്നതും ഒക്കെ മനസിലാകുന്നുണ്ട്. ഞങ്ങളുടെ
മുഖം മാറിയാൽ നിങ്ങള്‍ക്ക് മനസിലാകുമല്ലോ.അതുപോലെ പലപ്പോഴും നിങ്ങളുടെ മുഖം കണ്ടാല്‍ ഞങ്ങള്‍ക്കും കാര്യം മനസിലാകുമെന്നും അമൃത പറഞ്ഞു. എന്നാൽ അത് ആ സമയത്തുണ്ടാകുന്ന വികാര പ്രകടനമാണെന്നും നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസിലാകില്ലെന്നും ആര്യ പറഞ്ഞു.
Post Your Comments