CinemaGeneralLatest NewsMollywoodNEWS

ബിഗ് ബോസിലെ ഇഷ്ട താരം ഡോ. രജിത് കുമാർ ; ഒരു സാധാരണ മനുഷ്യൻ മാത്രമാണ് അദ്ദേഹമെന്ന് അദിതി റായ്

. ആര്യ ക്ലെവറാക്ലെവറാണെന്നും, സ്വന്തമായി കളിക്കുമെന്ന് മാത്രമല്ല കൂടെയുള്ളവരെക്കൊണ്ട് പറയിപ്പിച്ചും കളിക്കുന്നതായും അദിതി പറഞ്ഞു

ബിഗ് ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു അദിതി റായ്. ഇപ്പോഴിതാ ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളുടെ പ്രകടനത്തെക്കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് താരം . ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

മലയാള സിനിമയുമായി ബന്ധപ്പെട്ട പ്രമോയക്ക് വേണ്ടിയാണ് ഏഷ്യാനെറ്റിലേക്ക് ആദ്യമായി പോയത്. ആ സമയത്ത് ബിഗ് ബോസിന്റെ കാര്യങ്ങളെല്ലാം നടക്കുന്നുണ്ടായിരുന്നു. ഒന്ന് ട്രൈ ചെയ്തുനോക്കൂ എന്ന്  പറഞ്ഞ് തന്നെയും ക്ഷണിക്കുകയായിരുന്നു അവര്‍ അദിതി പറഞ്ഞു. ബിഗ് ബോസിലേക്ക് പോവുന്നുണ്ടെന്ന് ആരോടും പറയാന്‍ പാടില്ല. ആ സമയത്ത് മൈസൂരിലായിരുന്നു. ബിഗ് ബോസിലെ ശരിക്കുമുള്ള അവസ്ഥ കുറേയുണ്ട്. അഭിനയിക്കാന്‍ പറ്റില്ല അവിടെ. ഷോ കാണുന്നവര്‍ പൊട്ടന്‍മാരല്ല. നേരത്തെ പ്രേക്ഷകര്‍ക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഇപ്പോ എല്ലാം മാറി. 24 മണിക്കൂറും നമ്മള്‍ ആ വീട്ടിലാണ് കഴിയുന്നത്. അതില്‍ ഒരുമണിക്കൂറാണ് എഡിറ്റ് ചെയ്ത് കാണിക്കുന്നത്. കാണിക്കുന്നത് കുറച്ച് ഭാഗമാണെങ്കിലും ആള്‍ക്കാര്‍ക്ക് എല്ലാം മനസ്സിലാവും. ആ സമയത്തും ഗ്രൂപ്പിലെ കളിയുണ്ടായിരുന്നു. ഗ്രൂപ്പായിട്ട് കളിക്കുമ്പോള്‍ എവിക്ഷന്‍ നോമിനേഷനെക്കുറിച്ചൊക്കെ പറയും. അത് ശരിയല്ല, അവിടെ ഒറ്റയ്ക്കാണ് കളിച്ചത് അദിതി വ്യക്തമാക്കി.

തനിക്കും സുരേഷേട്ടനും ഗെയിം എന്താണെന്ന് അറിയില്ലായിരുന്നു. ബിഗ് ബോസില്‍ നിന്നുള്ളവരുമായി അത്ര വലിയ കമ്പനിയൊന്നുമില്ലെന്നും താരം പറഞ്ഞു. ഒപ്പം ഇപ്പോഴത്തെ ബിഗ് ബോസിന് കുറിച്ചും അദിതി പറയുന്നുണ്ട്. പുതിയ സീസണ്‍ വരുമ്പോള്‍ ആരെയാണ് നിര്‍ദേശിക്കാനുള്ളതെന്ന് തന്നോട് ചോദിച്ചിരുന്നു. ഒരു സാധാരണ മനുഷ്യനെ എടുക്കാനായിരുന്നു താന്‍ അന്ന് പറഞ്ഞത്.  അങ്ങനെ ആ ഷോയിൽ ഇപ്പോൾ ഒരേയൊരാളെ ഉള്ളു, അത് രജിത് സാറാണെന്നും അദ്ദേഹത്തെ ഇഷ്ടമാണെന്നും അദിതി പറഞ്ഞു. ആര്യ ക്ലെവറാക്ലെവറാണെന്നും, സ്വന്തമായി കളിക്കുമെന്ന് മാത്രമല്ല കൂടെയുള്ളവരെക്കൊണ്ട് പറയിപ്പിച്ചും കളിക്കുന്നതായും അദിതി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button