CinemaGeneralLatest NewsMollywoodNEWS

‘ശരിക്കും നല്ല വിഷമത്തോടെയാണ് ആ ദിവസം ചെന്നൈക്ക് ഞാൻ ഫ്ലൈറ്റ് കയറിയത്’ ; സീരിയൽ താരം ദീപ ജയൻ പറയുന്നു

പാലാട്ട് സേതുലക്ഷ്മിയുടെ ഏകമകളും അഹങ്കാരവും കുശുമ്പും തലക്ക് പിടിച്ച അമ്മയുടെ തനി പിറവിയായിരുന്നു പ്രേമ എന്ന കഥാപാത്രം

മലയാളത്തിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന സ്ത്രീധനത്തിലെ പ്രേമയെ അറിയാത്ത സീരിയൽ ആരാധകർ കുറവാണ്. പാലാട്ട് സേതുലക്ഷ്മിയുടെ ഏകമകളും അഹങ്കാരവും കുശുമ്പും തലക്ക് പിടിച്ച അമ്മയുടെ തനി പിറവിയായിരുന്നു പ്രേമ എന്ന കഥാപാത്രം. സീരിയലിൽ ഈ കഥാപാത്രത്തിന് ജീവൻ പകർന്നത് ദീപ ജയൻ എന്ന താരമാണ്. ഇതിന് ശേഷം മലയാളത്തിൽ നിരവധി സീരിയലുകളിൽ അഭിനയച്ച താരം പിന്നീട് അന്യഭാഷാ സീരിയലുകളിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോഴിതാ
ദീപ പങ്ക് വച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തമിഴ് സീരിയലിന്റെ ഷൂട്ടിംഗ് ദിവസം ഉണ്ടായ ആകസ്മികമായ കണ്ടുമുട്ടലിനെപ്പറ്റിയാണ് ദീപ പോസ്റ്റിൽ പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം………………………

ജീവിതത്തിൽ സംഭവിക്കുന്ന പലതും അപ്രതീക്ഷിതമാണ്. ഇപ്പോൾ ഞാൻ ചെയ്ത തമിഴ് പ്രൊജക്റ്റിൽ ഉണ്ടായ ആകസ്മികമായ കണ്ടുമുട്ടൽ.. ഷൂട്ട്‌ തീർന്നു എന്ന് കരുതിയ ഈ പ്രൊജക്റ്റിന്റെ ഒരു ദിവസത്തെ വർക്കിന് കൂടി പോകേണ്ടി വന്നു.

ശരിക്കും നല്ല വിഷമത്തോടെ ആണ് ആ ദിവസം ചെന്നൈക്ക് ഫ്ലൈറ്റ് കയറിയത്. കൈക്ക് പരിക്ക് പറ്റിയ അമ്മ കൂടെ ഇല്ല. ഒറ്റയ്ക്കായതു പോലെ… ആ വിഷമം ലൊക്കേഷനിലും എന്നെ ബാധിച്ചിരുന്നു… പക്ഷെ എന്നെ അത്ഭുതപ്പെടുത്തി ഈ അമ്മ എന്റെ അടുത്ത് വന്നു. എന്തോ മാനസികമായി ഭയങ്കര അടുപ്പം…. ആദ്യമായി കാണുകയാണ് ഞാൻ.. മൃദുവായ ആ കൈകൾ കൊണ്ട് എന്റെ hair ഒക്കെ കെട്ടി തന്നു.. ഒരുപാട് ഇഷ്ടം തോന്നി ഈ അമ്മയോട്… സത്യം..
പക്ഷെ ഞാൻ ഞെട്ടിയത് അത് ആരാണെന്ന് അറിഞ്ഞപ്പോളായിരുന്നു…
ഞാൻ എന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും മാതൃക ആക്കിയിട്ടുള്ള ആളാണ് ശോഭന മാഡം… കാലങ്ങളോളം മാഡത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന, മണിച്ചിത്ര താഴ് സിനിമയിൽ ഒരു ചെറിയ വേഷത്തിലും പ്രത്യക്ഷപ്പെട്ട ആ കലാകാരി ആണിതെന്ന് വിശ്വസിക്കാൻ പ്രയാസപ്പെട്ടു… ഞാൻ… അറിയാതെ കരഞ്ഞു പോയി … സിനിമാ ലോകത്തെ ഒരുപാട് താരങ്ങളെ അണിയിച്ചൊരുക്കിയ ആ കൈകൾ എന്നെയും തൊട്ടല്ലോ… അങ്ങനെ ഒരു ഭാഗ്യം എനിക്കും കിട്ടിയല്ലോ.. ഇതിനാവും ഈശ്വരൻ ഒരു ദിവസത്തെ ഷൂട്ട്‌ ബാക്കി വച്ചത്… നന്ദിയോടെ..

shortlink

Post Your Comments


Back to top button