മല്ലിക സുകുമാരനെക്കുറിച്ച് നിഷ കൊട്ടാരത്തിൽ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഹിറ്റായിരിക്കുന്നത്. സമീർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ആനന്ദ് റോഷന്റെ അമ്മയാണ് നിഷ. ആടുജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോർത്ത് ദൈവത്തെ വിളിച്ച മല്ലികയുടെ വേദന തനിക്കു മനസ്സിലാകുമെന്നും നിഷ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് നിഷ ഈ കാര്യം പറയുന്നത് .
കുറിപ്പിന്റെ പൂർണരൂപം………………………..
ആട്ജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോർത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്ക് മനസ്സിലാകും മല്ലിക ചേച്ചി. ചേച്ചി പറഞ്ഞ പോലെ രാജുവിന് ദൈവം തുണയുണ്ട്. കൂടാതെ സിനിമയെ സ്നേഹിക്കുന്ന ലോകത്തെ മലയാളികൾ മുഴവൻ ചേച്ചിയുടെ മകനു വേണ്ടി പ്രാർഥിക്കാനുണ്ട്. കൂടെ ഞങ്ങളും.
ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്പര്യമുള്ള കുടുംബമല്ല എന്റേത്. അതുകൊണ്ടുതന്നെ ‘സമീർ’ എന്ന സിനിമക്കു വേണ്ടി എന്റെ മകൻ (ആനന്ദ് റോഷൻ) നടത്തിയ തയാറെടുപ്പുകാലത്തെ കഷ്ടപ്പാടുകൾ കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്.
ഇരുപത്തഞ്ചു കിലോ ഭാരം കുറക്കുന്ന അവസ്ഥ നേരിട്ടു കാണേണ്ടി വന്ന ഒരമ്മയുടെ വേദന….വളരെ ചെറിയ അളവിൽ മാത്രം ഭക്ഷണം. ആദ്യം പറഞ്ഞത് ആറു മാസം എന്നായിരുന്നു. ദുബായ് ഷൂട്ടിങ്ങ് പെർമിഷൻ രണ്ടു മാസം കൂടി നീണ്ടു പോയപ്പോൾ തടി കുറവ് നിലനിർത്താനുള്ള കഷ്ടപ്പാട്. അവസാന രണ്ടാഴ്ചക്കാലം പലപ്പോഴും തല കറങ്ങി കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്, നെഞ്ചു പൊട്ടിക്കരഞ്ഞിട്ടുണ്ട്. പ്രായമായ അച്ഛച്ചന്റെ വിഷമം വേറെ. സിനിമാ ഭ്രാന്തരായ അച്ഛനും അവന്റെ അനിയനുമുണ്ടൊ വല്ലകൂസലും. ഒറ്റക്കായിരുന്നു ചേച്ചി അനുഭവിച്ചതു മുഴുവൻ. ഷൂട്ടിങ്ങ് മുഴുവൻ തീർന്ന് ശരീരം വീണ്ടെടുത്തപ്പോൾ മാത്രമാണ് ശ്വാസം നേരെ വീണത്. ശരിയാവും ചേച്ചി. ഒക്കെ നന്നായി വരും.
ആനന്ദ് റോഷന്, അനഘ സജീവ്, ചിഞ്ചു സണ്ണി, മാമുക്കോയ തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല് ഒരുക്കിയ ചിത്രമാണ് സമീർ. മൂന്ന് മാസം കൊണ്ട് ഏകദേശം 25 കിലോ ഭാരമാണ് ചിത്രത്തിനായി ആനന്ദ് കുറച്ചത്.
Post Your Comments