
മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബാലാജി ശര്‍മ, ഏറെ നാളായി മലയാളം സിനിമക്കാർക്കിടയിൽ പറയുന്നൊരു കാര്യമാണ് ബാലാജി ശർമ്മയുണ്ടെങ്കിൽ ചിത്രം സൂപ്പർ ഹിറ്റാകും എന്ന്.
വെറും ഹിറ്റല്ല, കോടികൾ വാരും ചിത്രമെന്നതാണ് ആ പരസ്യമായ രഹസ്യം. അമർ അക്ബർ അന്തോണി,ദൃശ്യം, എന്ന് നിന്റെ മൊയ്‌ദീൻ,മെക്സിക്കൻ അപാരത തുടങ്ങി ഒട്ടനവധി 50കോടി ചിത്രങ്ങളിലെ നിറസാനിദ്ധ്യമാണ് ബാലാജി. ഇതോടെ ബാലാജി ശർമ സിനിമയിലുണ്ടോ കോടികൾ ചിത്രം കൊയ്യുമെന്ന് ആളുകൾ ട്രോളുകളിറക്കി.
എന്നാൽ ഇക്കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. തന്‍റെ തന്നെ ഏറ്റവും പുതിയ ചിത്രമായ ഫോറെൻസിക്കിലെ ബാലാജിയുടെ വേഷം ചൂണ്ടിക്കാട്ടിയാണ് ടൊവിനോ ഈ വിശേഷണത്തിന് അടിവരയിടുന്നത്. തിയേറ്ററുകളിൽ വൻ വിജയമായ് പ്രദർശിപ്പിക്കുകയാണ് ടൊവിനോ ചിത്രം ഫോറൻസിക്.
പ്രമുഖ താരം ടൊവിനോയുമായുള്ള ഫോൺ സംഭാഷണം വിവരിച്ച് ബാലാജി തന്നെയാണ് ഇക്കാര്യം പ്രേക്ഷകർക്ക് വിവരിച്ചുനൽകിയത്. ഫോറന്‍സിക് വിജയകരമായി തിയേറ്ററുകളില്‍ മുന്നേറുമ്പോള്‍ ടൊവിനോയെ അഭിനന്ദനമറിയിക്കാൻ വിളിച്ചതായിരുന്നു ബാലാജി. ഫോണെടുത്ത ടൊവീനോ ആദ്യം പറഞ്ഞത് ‘ചേട്ടാ നിങ്ങള്‍ നിങ്ങളുടെ പേര് കാത്തു ഇതും 50 കോടി പടമാകും’ എന്നായിരുന്നു.
Post Your Comments