മലയാളികളുടെ ഭാവഗായകനെന്ന് അറിയപ്പെടുന്ന ഗായകനാണ് പി ജയചന്ദ്രൻ . അറിയപ്പെടുന്ന ഒട്ടേറെ പ്രസിദ്ധ ഗാനങ്ങളാണ് അദ്ധേത്തിന്റെതായി മലയാളികൾക്ക് ലഭിച്ചത്.
ഇന്നത്തെ ന്യൂ ജനറേഷൻ ഗാനങ്ങൾ എക്കാലവും നിലനിൽക്കുന്ന ഒന്നല്ലെന്നാണ് പി ജയചന്ദ്രന് പറയുന്നത്, മനോഹരമായ വരികള്‍ക്കിടയില്‍ പോലും വര്‍ത്തമാനങ്ങള്‍ കലര്‍ത്തുന്നതാണ് ഇന്ന് പിന്നണിഗാനരംഗത്തെ കല്ലുകടിയെന്നും ഇത് ഗായകരോടും പാട്ടിനോടുമുള്ള അവഹേളനമാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ഏറെ കാലങ്ങളായി തന്നെ ‘അര്‍ഥം മനസിലാക്കി സന്ദര്‍ഭം ഉള്‍കൊണ്ട് പാടുന്ന രീതിയാണ് എനിക്ക് പരിചയം.ഇപ്പോള്‍ അങ്ങനെയല്ല.സാങ്കേതിക വിദ്യ മാറി എല്ലാം യാന്ത്രികമായി.പാടാന്‍ വിളിക്കും രണ്ടു വരി പാടിയാല്‍ പൊയ്ക്കോളാന്‍ പറയും.ബാക്കി കാര്യങ്ങള്‍ പിന്നീടാണ്.ആദ്യകാലങ്ങളില്‍ ഗായകന് ലഭിച്ചിരുന്ന സംതൃപ്തി ഇന്ന് ഗായകന് ലഭിക്കുന്നില്ല.മലയാള സിനിമാ ഗാനങ്ങള്‍ക്കു ആത്മാവ് തന്നെ നഷ്ടപ്പെടുന്നു എന്നുള്ളതാണ് വലിയ ദുരന്തം.’
ഇന്നത്തെ പാട്ടുകളിൽ സാധാരണമാണ് പാട്ടിന്റെ വരികള്‍ക്കിടയിലെ കല്ല് കടി.വരികള്‍ക്കിടയില്‍ വര്‍ത്തമാനങ്ങള്‍ കയറ്റുന്നതാണ് പിന്നണി ഗാനരംഗത്തെ കല്ലുകടി. പാട്ടുകള്‍ക്കിടയില്‍ നായിക നായകന്മാര് ഫോണില്‍ സംസാരിക്കുന്നു. പാട്ടിനോടും ഗായകനോടുമുള്ള അവഹേളനമാണിത്.ഇന്ന് പ്രതിഭാശാലികളായ പുതിയ സംവിധായകര്‍ ഉണ്ട്. പക്ഷേ, അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല.
Post Your Comments