വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരുഖ് ഖാൻ ഗൗരിയെ സ്വന്തമാക്കിയത്. ബോളിവുഡിലെ ഏറ്റവും മികച്ച ദമ്പതികളാണ് അവരിന്നും.വർഷങ്ങൾ ഏറെയായിട്ടും ഉള്ളിലെ പ്രണയം കെടാതെ പരസ്പരം സ്നേഹിച്ചുകൊണ്ടിരിക്കുകയാണ് താരങ്ങളിന്നും .
ബോളീവുഡിലെ മാതൃക ദമ്പതികളായ ഇവരുടെ പ്രണയവും വിവാഹവും കുടുംബ വിശേഷങ്ങളും ആരാധകർക്ക് പുതിയ വിശേഷങ്ങളല്ല, വർഷങ്ങൾ ഇത്രയും ആയിട്ടും പലരും വലിയ സ്റ്റാറുകൾ ആയിട്ടും ഷാരൂഖിന്റെ സ്ഥാനം ഇപ്പോഴും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം ആണ്.
താരത്തിന്റെതായി പുറത്തിറങ്ങുന്ന എല്ലാ ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ വൻ സ്വീകരണമാണ് ലഭിയ്ക്കുന്നത്, താരത്തിന്റെ മൂന്ന് മക്കളിൽ ഇളയതായ അബ്രാമിന്റെ കുസൃതികളും വിശേഷങ്ങളും എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെ. ഇപ്പോൾ അബ്രാം വരച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മകൻ വരച്ച ചിത്രം ഷാരൂഖ് പങ്കുവച്ചിരിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ്. പപ്പയായ ഷാരൂഖിന്റെയും തന്റെയും ചിത്രമാണ് അബ്രാം വരച്ചിരിക്കുന്നത്. അബ്രാം ആൻഡ് പപ്പാ എന്ന തലക്കെട്ടും നൽകിയിരിക്കുന്നു.
കുഞ്ഞു അബ്രാം ചിത്രത്തിന് അബ്രാം ആൻഡ് പപ്പാ എന്ന തലക്കെട്ടും നൽകിയിരിക്കുന്നു. ചിത്രം പങ്കുവച്ച താരം ഇങ്ങനെ എഴുതി, ‘ അവൻ വരച്ച ചിത്രത്തിൽ ഞാനാണ് അവനേക്കാൾ നല്ലതായതെന്ന് എന്നോട് അബ്രാം പറഞ്ഞു. കാരണം എന്തെന്നാൽ ഞാൻ ഒരു കാരണവുമില്ലാതെ ചിരിക്കുന്നുണ്ടത്രേ , ഏതായാലും കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
https://www.instagram.com/p/B9NgW71lEh8/?utm_source=ig_web_copy_link
Post Your Comments