ബോളിവുഡ് സൂപ്പർ താരം, താരസുന്ദരി കങ്കണ റണാവത്ത് സംവിധായക ആകുന്നതിനെക്കുറിച്ച് സഹോദരി രംഗോലി ചന്ദല്‍ രംഗത്ത്, അയോധ്യ എന്ന ചിത്രമാണ് കങ്കണ സംവിധാനം ചെയ്യാനിരിയ്ക്കുന്ന ചിത്രം, ആലിയ ഭട്ട്, കരൺ ജോഹർ എന്നിവരെ തീവ്ര ഇസ്ലാമിക് എക്സ്ട്രീംസ് എന്നാണ് രംഗോലി ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്.
പണ്ട് മുതൽ ”ഹിന്ദി സംസാരിക്കുന്ന എലൈറ്റ് മൂവി മാഫിയയെ കങ്കണയ്ക്ക് എല്ലായ്പ്പോഴും അറിയാമായിരുന്നു, പക്ഷേ ഹിന്ദുമതത്തിന്റെ മഹത്വം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആരെയും നശിപ്പിക്കുന്ന വൃത്തികെട്ട ഇസ്ലാമിക തീവ്രവാദികളായ മാഫിയയെ അവള് ഒരിക്കലും അറിഞ്ഞിരുന്നില്ല…ഭാരതത്തിന്റെ നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരാനയി സംവിധായികാന് ഒരുങ്ങുകയാണ്.
അയോധ്യ… ജയ് ശ്രീ റാം” എന്നാണ് രംഗോലി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിന് മുൻപ് 2019ല്‍ എത്തിയ ‘മണികര്‍ണിക’ കങ്കണയും രാധാകൃഷ്ണ ജഗര്ലാമുദി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. അതിനാല്‍ കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാകും അയോധ്യ.
Post Your Comments