GeneralLatest NewsTV Shows

ഷോ കണ്ടതിനു ശേഷമാണ് രജിത് സാറിനെ കുറിച്ച് ഞാൻ അങ്ങനെ കുറിച്ചത്; പേളി തുറന്നു പറയുന്നു

കാര്യം എന്തായാലും ഒരാളുടെ ദേഹത്ത് കൈവയ്ക്കാനോ ഉപദ്രവിക്കാനോ പാടില്ല. അതിനെ നിങ്ങള്‍ക്ക് ന്യായീകരിക്കാനും കഴിയില്ല. നിങ്ങൾക്ക് വഴക്കുണ്ടാക്കാം, പക്ഷേ ഒരു വ്യക്തിയുടെ ശരീരത്തിൽ തൊടുന്ന നിമിഷം പരിധി ലംഘിക്കുകയാണ്

ബിഗ് ബോസ് സീസണ്‍ ഒന്നിലെ റണ്ണറപ്പ് ആയിരുന്ന പേളി. സഹ മത്സരാര്‍ഥിയായ ശ്രീനിഷുമായി പ്രണയത്തില്‍ ആകുകയും ഇരുവരും വിവാഹം ചെയ്യുകയും ചെയ്തു. സീസണ്‍ രണ്ട് ബിഗ് ബോസ് ആരംഭിച്ചതിന് ശേഷം പേളി രജിത്തിന് പിന്തുണയറിയിച്ച് എത്തിയിരുന്നു. ‘രജിത് സര്‍ ഉയിര്‍’ ആണെന്ന് വ്യക്തമാക്കിയ പേളി, അതിന്‍റെ കാരണവും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

”ഞാൻ ഷോ നിത്യം കാണുന്ന ആളായിരുന്നില്ല, ഷോയുടെ ഏതാനും കട്ടിങ്ങുകളും പ്രൊമോ വീഡിയോകളുമാണ് ഞാൻ കൂടുതൽ കണ്ടിരുന്നത്. ആളുകളുടെ അഭിപ്രായങ്ങളും ട്രോളുകളും ഞാൻ കാണുന്നുണ്ടായിരുന്നു. രണ്ടു ദിവസം തുടര്‍ച്ചയായി ഷോ കണ്ടതിനു ശേഷമാണ് രജിത് സാറിനെ കുറിച്ച് ഞാൻ അങ്ങനെ കുറിച്ചത്. ഞാന്‍ ആ വീട്ടിലുണ്ടായിരുന്ന ഒരാളാണ്, അതെനിക്കറിയാം എങ്ങനെ ഫീല്‍ ചെയ്യുമെന്ന്.

വീടിനുള്ളിൽ കുടുങ്ങുന്ന ആ അവസ്ഥ എന്താണെന്ന് പുറത്തുള്ളവര്‍ക്ക് മനസിലാക്കാൻ കഴിയില്ല. അങ്ങനെ ഒരു സാഹചര്യത്തിൽ, ഒരിക്കലും ശാരീരിക അതിക്രമങ്ങൾ അംഗീകരിക്കില്ല, രജിത് ആക്രമിക്കപ്പെട്ടത് കണ്ടപ്പോൾ ഞാൻ അസ്വസ്ഥയായിരുന്നു. സാറിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആണെങ്കിലും ഞാനിതുതന്നെ പറയും.

ഷോയിൽ ആരെയെങ്കിലും വേദനിപ്പിക്കുന്നത് എനിക്ക് സഹിക്കാനാവില്ല. കാര്യം എന്തായാലും ഒരാളുടെ ദേഹത്ത് കൈവയ്ക്കാനോ ഉപദ്രവിക്കാനോ പാടില്ല. അതിനെ നിങ്ങള്‍ക്ക് ന്യായീകരിക്കാനും കഴിയില്ല. നിങ്ങൾക്ക് വഴക്കുണ്ടാക്കാം, പക്ഷേ ഒരു വ്യക്തിയുടെ ശരീരത്തിൽ തൊടുന്ന നിമിഷം പരിധി ലംഘിക്കുകയാണ്”- പേളി പറ‍ഞ്ഞു

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

shortlink

Related Articles

Post Your Comments


Back to top button