തെന്നിന്ത്യന്‍ പിന്നണിഗായിക സുസ്മിത രാജെയുടെ മരണത്തില്‍ ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍. സുസ്മിതയുടെ ഭര്‍ത്താവ് ശരത് കുമാര്‍ (35), ഭര്‍തൃസഹോദരി ഗീത (37), ബന്ധു വൈദേഹി (42) എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞമാസം 17 നാണ് കന്നഡയിലെ പ്രശസ്ത ഗായികയായിരുന്ന സുസ്മിത (26) ജീവനൊടുക്കിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായി സുസ്മിത ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്
Post Your Comments