ഒമ്പതാം ആഴ്ചയിലേക്ക് കടക്കുന്ന ബിഗ് ബോസ് ഷോയില്‍ നിന്നും രണ്ടു പേര് കൂടി പുറത്തായി. ആര് ജെ സൂരജും ജസ്ലയുമായിരുന്നു ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത്. രജിത് കുമാറുമായി വ്യക്തിപരമായും ആശയപരമായും വ്യത്യാസങ്ങളുള്ള ജസ്ല പോരാന്‍ നേരത്തും രജിത്തിനോട് മിണ്ടിയിരുന്നില്ല.
ഇപ്പോഴിതാ പുറത്തേക്കെത്തിയ ജസ്ലയ്ക്ക് സ്വീകരണമൊരുക്കിയിരിക്കുകയാണ് സുഹൃത്തുക്കള്‍. ഡേറ്റിങ് ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്നായിരുന്നു ജസ്ലയ്ക്ക് സ്വീകരണമൊരുക്കിയത്. ഗ്രൂപ്പംഗവും മുന്‍ ബി് ബോസ് മത്സരാര്‍ത്ഥിയുമായ ദിയ സന, രഹ്ന ഫാത്തിമയടക്കമുള്ളവര്‍ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തിയായിരുന്നു ജസ്ലയ്ക്ക് സ്വീകരണമൊരുക്കിയത്.
Post Your Comments