മലയാളത്തില്‍ മികച്ച ഹിറ്റ് സിനിമകള്‍ അടയാളപ്പെടുത്തി കൊണ്ടിരിക്കുന്ന സച്ചി എന്ന ഫിലിം മേക്കറും സ്ക്രിപ്റ്റ് റൈറ്ററും സ്ത്രീ വിരുദ്ധത സിനിമയില്‍ പറയുന്നതിനെ അനുകൂലിക്കുന്നുണ്ടോ? എന്ന ചോദ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
സച്ചിയുടെ വാക്കുകള്‍
‘ഒരു കഥാപാത്രത്തിന് ഒരു ആറ്റിറ്റ്യൂഡ് ഉണ്ടായിരിക്കും. അത് എന്നിലെ എഴുത്തുകാരന്റെ ആറ്റിറ്റ്യൂഡ് അല്ല. ഒരു നടന്‍ സ്ത്രീവിരുദ്ധ ഡയലോഗ് പറഞ്ഞതിന്റെ പേരില്‍ ആക്ഷേപം കേള്‍ക്കേണ്ടി വരുന്നത് ശുദ്ധ ഭോഷ്ക് ആണ്. ആ നടന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ ആറ്റിറ്റ്യൂഡ് അതാണെങ്കില്‍ ആ കഥാപാത്രം അങ്ങനെ തന്നെ വേണം സംസാരിക്കാന്‍. ഒരു സിനിമയില്‍ ഒരു കഥാപാത്രം ഒരു സ്ത്രീ വിരുദ്ധതയും പറയാത്ത, അല്ലെങ്കില്‍ എല്ലാ അര്‍ത്ഥത്തിലും ഭയങ്കര സിവിക് സെന്‍സുള്ള ഒരാളാകണം എന്നൊന്നുമില്ലല്ലോ. ആ കഥാപാത്രത്തിന്റെ കുറ്റങ്ങളും കുറവുകളും കൂടി ചേരുമ്പോഴാണ് ആ കഥാപാത്രം കഥാപാത്രമാകുന്നത്. അതുകൊണ്ടാണ് അവിടെ മദ്യവും മാംസവും വയ്ക്കുന്നത്. ആ കാര്യത്തില്‍ പൃഥ്വിരാജിന്റെ നിലപാട് അല്ല എന്റേത്. ഒരു സിനിമയില്‍ ഒരു കഥാപാത്രം എന്ത് ആവശ്യപ്പെടുന്നുവോ അത് അങ്ങനെ തന്നെ ചെയ്യണം’. മനോരമയുടെ നേരെ ചൊവ്വേയില്‍ സംസാരിക്കവേ സച്ചി പറയുന്നു.
Post Your Comments