സ്വജനപക്ഷപാതമെന്ന് പരാതി, വെട്ടിലായി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലും വൈസ് ചെയര്‍ പേഴ്സണും എഡിറ്ററുമായ ബീനാ പോളും , കമലിനും ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി. ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ‘മൈക്ക്’ ആണ് പരാതി നൽകിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ വേണ്ടപ്പെട്ടവരെ മാത്രം പരിഗണിക്കുന്നുവെന്നാണ് പരാതി.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനും വൈസ് ചെയര്‍ പേഴ്സണും എഡിറ്ററുമായ ബീനാ പോളിനുമെതിരെയാണ് പരാതി. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ ബന്ധുമിത്രാദികളെ മാത്രം തിരഞ്ഞ് കണ്ടുപിടിക്കുന്നതായാണ് പരാതി ഉയർന്നിരിയ്ക്കുന്നത്.
കമലും ബീനാപോളും പോയവർഷം കാർബൺ, ആമി എന്നീ ചിത്രങ്ങൾക്ക് അവാർഡ്ഇ നേടിക്കൊടുത്തത് ഇത്തരം
ഇടപെടലിലൂടെയാണ്. ഈ നീക്കം ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്നും മൈക്ക് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു, പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണുവിന്റെ ഫഹദ് ചിത്രമായ കാര്‍ബണ്‍ ആറ് പുരസ്കാരങ്ങള്‍ നേടിയിരുന്നു. വേണു ബീനപോളിന്റെ ഭര്‍ത്താവ് കൂടിയാണ്. മാധവിക്കുട്ടിയുടെ കഥ പറഞ്ഞ കമല്‍ ചിത്രം ആമിക്ക് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഇതില്‍ രണ്ടിലും ബീന പോളിന്റെയും കമലിന്റെയും ഇടപെടല്‍ നടന്നിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കി.
Post Your Comments