സിനിമയില്‍ എല്ലായ്പ്പോഴും നായികയേക്കാള്‍ താരമൂല്യം നായകന് അവകാശപ്പെടാന്‍ കഴിയുന്ന അവസരത്തില്‍ നടിമാരുടെ പ്രാധാന്യം ഒരിക്കലും കുറഞ്ഞു പോകാതിരിക്കാന്‍ ആദ്യമായി ശബ്ദമുയര്‍ത്തിയ വ്യക്തി താനാണെന്ന് തുറന്നു പറയുകയാണ് പഴയകാല നായികനടി ഷീല. തന്റെ ഇടപെടലാണ് പിന്നീട് ‘നിങ്ങളുടെ ഇഷ്ട താരങ്ങള്‍’ എന്ന പേരില്‍ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ പേര് തെളിഞ്ഞു തുടങ്ങിയതെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷീല പറയുന്നു. അറുപത് വര്‍ഷത്തെ അഭിനയ പാരമ്പര്യമുള്ള പഴയകാല സൂപ്പര്‍ ഹീറോയിന്‍സ് ഷീലയും, ശാരദയും ഒന്നിച്ച് അനുഭവങ്ങള്‍ പങ്കുവെച്ച പ്രത്യേക പംക്തിലാണ് ഷീല സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്.
‘നടിമാരുടെ പ്രധാന്യം കുറയാതിരിക്കാന്‍ ആദ്യമായി ശബ്ദിച്ചത് ഞാനാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘സുമംഗലി’ എന്ന സിനിമയില്‍ ടൈറ്റില്‍ റോള്‍ ചെയ്തത് ഞാനാണ്. സിനിമ റിലീസായപ്പോള്‍ കൂടെ അഭിനയിച്ച പുതുമുഖ നായകന്റെ പേര് ടൈറ്റില്‍ കാര്‍ഡില്‍ ആദ്യം. പിന്നെ പിന്നെ സംവിധായകരോട് വഴക്കുണ്ടാക്കി. അതിനു ശേഷമാണ് പേരെഴുതി കാണിക്കുമ്പോള്‍ നിങ്ങളുടെ ഇഷ്ട താരങ്ങള്‍ അഭിനയിക്കുന്നു ‘ഷീല ശാരദ’ എന്ന് വരാന്‍ തുടങ്ങിയത്. അന്നൊക്കെ ഞാനും ശാരദയും ജയഭാരതിയും എന്ത് പറഞ്ഞാലും നടക്കും. ഇന്റസ്ട്രിയില്‍ ഞങ്ങള്‍ മാത്രമല്ലേയുള്ളൂ. ഇന്ന് മലയാള സിനിമയില്‍ എപ്പോഴും പുതുമുഖ നായികമാരല്ലേ’. ഷീല പറയുന്നു.
Post Your Comments