ആ കൊച്ചുകുട്ടിയിൽ നിന്ന് ഞാൻ പഠിച്ച പാഠം; ആശിഷ് വിദ്യാര്‍ഥി പങ്കുവച്ച വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജീവിതത്തെ പുതിയ രീതിയില്‍ നോക്കി കാണാന്‍ പ്രാപ്തനാക്കി

കാര്യം മലയാളി ആണെങ്കിലും ആശിഷ് വിദ്യാര്‍ഥി എന്ന നടനെ ഓർമ്മ വരുക സിഐഡിമൂസ എന്ന ചിത്രത്തിലൂടെയാകും. ആശിഷ് വിദ്യാര്‍ഥി അഭിനയിച്ച് പ്രതിഫലിപ്പിച്ച കഥാപാത്രങ്ങൾ ഏറെയാണ്. അടുത്തിടെ താരം നടത്തിയ മുംബൈയില്‍ നിന്നും പൂനെയിലേക്കുള്ള യാത്രയില്‍ ഒരു സംഭവത്തെ കുറിച്ച് വിശദീകരിച്ച് നടന്‍ ആശിഷ് വിദ്യാര്‍ഥി. ഒരു ഡ്രൈവറും അദ്ദേഹത്തിന്റെ മകളും തന്നെ ജീവിതത്തെ പുതിയ രീതിയില്‍ നോക്കി കാണാന്‍ പ്രാപ്തനാക്കി എന്നാണ് ആശിഷ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

രാവിലെ നാല് മണിക്ക് മുംബൈയിൽ നിന്ന് പൂനക്കുള്ള യാത്രക്കിടയിൽ ഡ്രൈവർ ഫോൺ തരുമോയെന്ന് ചോദിക്കുകയും തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നൽകുകയും ചെയ്തെന്ന് താരം പറഞ്ഞു. ഡ്രൈവർ തന്റെ മകളെ വിളിച്ച് സ്കൂളിൽ പോകാൻ സമയമായെന്ന് പറയുകയും മറുപടിയായി 4 മണിക്ക് എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കി താൻ സ്കൂളിൽ പോകാൻ തുടങ്ങുകയാണെന്നാണ് മകൾ മറുപടി പറഞ്ഞത്.

മറ്റാരും വീട്ടിൽ ഇല്ലെ എന്ന ചോദ്യത്തിന് അവരുടെ അമ്മ മരിച്ചെന്നും 12 വയസുള്ള മകളും 7 വയസുകാരനായ മകനും താനുമാണ് ഉള്ളതെന്നും ഡ്രൈവർ പറഞ്ഞതായി താരം വീഡിയോയിൽ വ്യക്തമാക്കി,

ഡ്രൈവർ തങ്ങളോട് എന്റെ മകള്‍ ഇപ്പോള്‍ വലുതായി നാല് മണിക്ക് എണീറ്റു എന്ന സന്തോഷവും പങ്കുവെച്ചു. തന്റെ രണ്ട് കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാനായി ഡ്രൈവറായ അച്ഛനെയാണ് ഞങ്ങള്‍ കണ്ടത്. നമുക്ക് എന്താണോ ജീവിതത്തില്‍ കിട്ടിയിരിക്കുന്നത് അതില്‍ നമ്മള്‍ നന്ദിയുള്ളവരായിരിക്കണം. ആ അവസരങ്ങളെല്ലാം ഉപയോഗിക്കണം” എന്ന സന്ദേശങ്ങളാണ് വീഡിയോയിലൂടെ ആശിഷ് പറഞ്ഞു.

Share
Leave a Comment