മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരം റോൺസനും നടി നീരജയും അടുത്തിടെയാണ് വിവാഹിതരായത്. ജനപ്രിയ പരമ്പരയായ ഭാര്യയിൽ നന്ദനായി തിളങ്ങിയ താരമാണ് റോൺസന്‍. ഒരുകാലത്ത് മലയാളത്തില്‍ ബാല താരമായി തിളങ്ങി നിന്ന നീരജയാണ് വധുവായത്. ഹിന്ദു ആചാരപ്രകാരം 2–2–2020 ൽ കൊച്ചിയിൽ നീരജയുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു ഇരു താരങ്ങളുടെയും വിവാഹം.
മുമ്പേ പറക്കുന്ന പക്ഷികള്‍, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധിടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ.
പ്രശസ്ത സംവിധായകന്‍ എ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. സീത, അരയന്നങ്ങളുടെ വീട് എന്നീ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് റോൺസൺ.
താരങ്ങളുടെ വിവാഹ ഫോട്ടോകൾ പുറത്ത് വന്നത് വൈറലായതിന് പിന്നാലെ ഇപ്പോൾ കല്യാണ വീഡിയോയും പുറത്ത് വന്നു കഴിയ്ഞ്ഞു. വധു നീരജയുടെ കല്യാണ പുടവയിൽ കല്യണൻ ക്ഷണം ചേർത്തിരുന്നു, അതിമനോഹരമായി നെയ്ത സാരിയിൽ പല്ലുവിന്റെ അരികിലാണ് വിവാഹ ക്ഷണം ചേർത്തിരിയ്ക്കുന്നത്.
Post Your Comments