GeneralLatest NewsMollywood

ബിയര്‍ കഴിക്കാറുണ്ട്, തുറന്ന് പറയാന്‍ പേടിക്കുന്നത് എന്തിനെന്നു വീണ

ബിയര്‍ അടിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്.

ആസിഫ് അലി നായകനായി എത്തിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടിയാണ് വീണ നന്ദകുമാര്‍. താന്‍ ബിയര്‍ കഴിക്കുമെന്ന് അടുത്തിടെ വീണ തുറന്നു പറഞ്ഞിരുന്നു. മദ്യപിക്കുന്നത് തുറന്ന് പറയാന്‍ എന്തിനാണ് പേടിക്കുന്നതെന്ന് ചോദിക്കുകയാണ് താരം.

“മദ്യപിക്കുന്നത് തുറന്നു പറയാന്‍ എന്തിനാണ് പേടിക്കുന്നത്.? അത് അത്ര വലിയ കുറ്റമാണോ? ബിയര്‍ അടിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്. അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ .അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചു ആഘോഷിക്കുന്നതും ട്രോള് വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്ന് അത് ചെയ്യുന്നവര്‍ ചിന്തിക്കുക” വീണ പറയുന്നു.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button