CinemaLatest News

ബെര്‍ലിനില്‍ ഗോള്‍ഡന്‍ ബെയര്‍ സ്വന്തമാക്കി വിലക്ക് നേരിടുന്ന ഇറാനിയന്‍ സംവിധായകൻ മുഹമ്മദ് റസൂലോഫ്

'ദേര്‍ ഈസ് നോ ഈവിള്‍' എന്ന ചിത്രമാണ് റസൂലോഫിന് പുരസ്‌കാരം നേടിക്കൊടുത്തത്

രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാനിയൻ ഭരണകൂടം വിലക്കേർപ്പെടുത്തിയ പ്രശസ്ത സംവിധായകൻ മുഹമ്മദ് റസൂലോഫ് ബെര്‍ലിനില്‍ ഗോള്‍ഡന്‍ ബെയര്‍ സ്വന്തമാക്കി,

ഇറാനിലെ വധശിക്ഷകളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ‘ദേര്‍ ഈസ് നോ ഈവിള്‍’ എന്ന ചിത്രമാണ് റസൂലോഫിന് പുരസ്‌കാരം നേടിക്കൊടുത്തത്.

എന്നാൽ‌ യാത്രാ വിലക്ക് ഉള്ള അദ്ദേഹത്തിന് പുരസ്കാര നിശയിൽ പങ്കെടുക്കാനായില്ല, അതിനാൽ പ്രസ്തുത ചിത്രത്തിന്റെ നിർമ്മാതാവ് ഫർസാദാണ് ​ഗോൾഡൻ ​ഗ്ലോബ് ഏറ്റുവാങ്ങിയത്.

‌’ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സ്വജീവന്‍ തന്നെ പണയംവച്ച അഭിനേതാക്കള്‍ക്കും സാങ്കേതികപ്രവര്‍ത്തകർക്കും നന്ദിയെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് ഫർസാൻ വ്യക്തമാക്കി.

ഇറാൻ ഭരണകൂടം രാജ്യസുരക്ഷയെ തകർക്കുന്നുവെന്ന് ആരോപിച്ചാണ് സംവിധായകനെ ഒരു വർഷത്തേക്ക് ജയിലിലടക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button