GeneralLatest NewsMollywood

ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി പറയുന്നത് വേറെ കല്യാണം കഴിച്ചു എന്നാണ്; വിവാഹ വിവാദങ്ങളെക്കുറിച്ച് രേഖ രതീഷ്

കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്ബോള്‍, നിങ്ങള്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും.

ജനപ്രിയ പരമ്പരയായ പരസ്പരത്തില്‍ പദ്മാവതിയായി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് രേഖ രതീഷ്‌. അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച രേഖയുടെ കുടുംബ ജീവിതം അത്ര സുഖകരം ആയിരുന്നില്ല. രേഖ രതീഷ് എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടുന്നതും നടിയെ കുറിച്ചുള്ള അപവാദകഥകളാണ്. ഇപ്പോഴിതാ ഇതിനെല്ലാം രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് രേഖ. ഒരു യൂട്യൂബ് ചാനലനിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞാന്‍ പോലും അറിയാത്ത പല വാര്‍ത്തകളാണ് എന്നെ പറ്റി വരുന്നത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ യുട്യൂബ് നോക്കും. കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്ബോള്‍, നിങ്ങള്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും.

ചിലപ്പോള്‍ ഗൂഗിള്‍ എടുത്ത് എന്റെ പേര് സെര്‍ച്ച്‌ ചെയ്യും. എന്തെങ്കിലും അപവാദക്കഥകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കമന്റ്സ് വായിക്കും. ചിലത് വായിക്കുമ്ബോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ട് തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കും.

ഒരു വ്യക്തിയെ കുറിച്ച്‌ കൃത്യമായി അറിയില്ലെങ്കില്‍ മിണ്ടാന്‍ പോലും നില്‍ക്കരുത്, പറയണം എന്നുണ്ടെങ്കില്‍ മുഖാമുഖം മാത്രമാകണം. പ്രായം എപ്പോഴും കൂട്ടിപ്പറയാന്‍ ആണ് താത്പര്യം. ഇപ്പോള്‍ 37 വയസ്സ്. ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് കൂടുതല്‍ കല്യാണം കഴിച്ചവള്‍ എന്നാണ്. പുരുഷന്‍മാരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യം മീശയാണ്. കാരണം അച്ഛന് നല്ല കട്ടി മീശയായിരുന്നു. അതുകണ്ട് വളര്‍ന്നത് കൊണ്ടാകാം അങ്ങനെ.” രേഖ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button