CinemaGeneralMollywoodNEWS

എംടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സിനിമ വരുമോ? പ്രിയദര്‍ശന്‍ പറയുന്നു

അച്ഛന്‍ സുഖമായിട്ടൊക്കെ തിരികെ വന്ന ശേഷം വീണ്ടും ഇരിക്കാമെന്ന് എംടി സാര്‍ പറഞ്ഞ ശേഷമാണ് ആ മീറ്റിംഗ് അവസാനിപ്പിക്കുന്നത്.

ടി.ദാമോദരന്‍ ഉള്‍പ്പടെയുള്ള മികച്ച തിരക്കഥാകൃത്തുക്കളുടെ രചനയില്‍ പ്രിയദര്‍ശന്‍ സിനിമ ചെയ്തെങ്കിലും എംടിയുമായി സിനിമ ചെയ്യാന്‍ കഴിയാത്തതിന്റെ  നിരാശ പ്രിയദര്‍ശനിലുണ്ട്. ‘രണ്ടാമൂഴം’ പ്രിയദര്‍ശന്റെ കൈകളില്‍ എത്തിയാല്‍ മികച്ച സിനിമാനുഭവമാകുമെന്ന് പ്രേക്ഷകര്‍ വിലയിരുത്തുമ്പോള്‍ നേരത്തെ എംടിയുമായി ഒരു സിനിമ ചെയ്യാന്‍  പ്ലാന്‍  ഉണ്ടായിരുന്നതായി പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു. തന്റെ അച്ഛന് സുഖമില്ലാതെ വന്ന അവസരത്തിലായിരുന്നു എംടിയുമായി ഒരു സിനിമ ആലോചിച്ചതെന്നും അത് കൊണ്ട് തന്നെ പിന്നെ ആ സിനിമ ചര്‍ച്ച കൂടുതല്‍ നീണ്ടില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു.

‘ഒരിക്കല്‍ എംടി സാറുമായി ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് ഇരുന്നതാണ്. അപ്പോഴാണ് എനിക്കൊരു ഫോണ്‍ വന്നത്. എന്റെ അച്ഛന് സുഖമില്ലെന്നതായിരുന്നു ആ സന്ദേശം. അങ്ങനെ എംടി സാറുമായുള്ള സിനിമാ ചര്‍ച്ച എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു. അച്ഛന്‍ സുഖമായിട്ടൊക്കെ തിരികെ വന്ന ശേഷം വീണ്ടും ഇരിക്കാമെന്ന് എംടി സാര്‍ പറഞ്ഞ ശേഷമാണ് ആ മീറ്റിംഗ് അവസാനിപ്പിക്കുന്നത്. പിന്നീട് എന്തോ അങ്ങനെയൊരു അവസരം വന്നിട്ടില്ല. ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമയുടെ വിഷയം സംസാരിക്കാനായിരുന്നു ആ ചര്‍ച്ച, പക്ഷെ അത് നടന്നില്ല. വൈകാതെ തന്നെ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷ. എംടി സാറുമായി സിനിമ ചെയ്യണമെന്ന മോഹം പോലെയാണ് അമിതാബ് ബച്ചനുമായി സിനിമ ചെയ്യുക എന്നതും’.പ്രിയദര്‍ശന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button