കാര്യം തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയൻതാര, കോടികൾ പ്രതിഫലം പറ്റുന്ന തിരക്കുള്ള നായികയാണ് താരം ഇന്ന്. മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്, ആർ ജെ ബാലാജിയും എൻ ജെ ശരവണനും ചേർന്നു ഒരുക്കുന്ന ‘മൂക്കുത്തി അമ്മൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുൻപ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളിൽ തൊഴാൻ എത്തിയ താരത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
എന്നാൽ ചിത്രത്തിന്റെ ലുക്ക് പോസ്റ്ററ് പുറത്തിറങ്ങിയപ്പോൾ താരത്തിന് ട്രോൾ മഴയാണ് ലഭിയ്ക്കുന്നത്. മൂക്കുത്തി അമ്മൻ ചിത്രത്തിന്റെ സംവിധായകന് ആര്.ജെ ബാലാജി തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
പക്ഷേ പങ്കുവച്ച ചിത്രത്തിന് ”ഫാന്‍സി ഡ്രസ് കോംപറ്റീഷന്‍ പോലെയുണ്ട്”, മോഡേൺ ദേവിയോ എന്നിങ്ങനെ ട്രോൾ മഴയാണ് ലഭിക്കുന്നത്.
Post Your Comments