
ബിഗ് ബോസിലെ സ്മോക്കിങ് ഏരിയിൽ ഇപ്പോൾ ആളുകളുടെ എണ്ണം കൂടി വരുകയാണ്. വലിയന്മാർ ചുരുക്കമായിരുന്ന ഏരിയിൽ ഇപ്പോൾ അലസാന്‍ഡ്രയും ജസ്‍ലയും ഫക്രുവും സുജോയുമടക്കം പുതിയ നിരവധി വലിയന്‍മാരുണ്ട്. എന്നാൽ ഇക്കൂട്ടത്തില്‍ പുതിയ ആളായ ഫുക്രുവിനോട് മോഹന്‍ലാല്‍ പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
വിശേഷങ്ങളെല്ലാം ചോദിച്ചു വരുന്നതിന്‍റെ ഇടയ്ക്കായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. അതന്താ ലാലേട്ടാ എന്നായിരുന്നു ഫുക്രു ചോദിച്ചത്. എന്താണ് കണ്ണില്‍ പുക കയറിയിട്ട് ചൊറിയുന്നുവെന്നോ ഒക്കെ പറയുന്നത് കേട്ടല്ലോ എന്ന് പറഞ്ഞപ്പോള്‍ കാര്യം മനസിലായതുപോലെ ഫുക്രു ചിരിച്ചു. കാര്യം അവര്‍ക്ക് മനസിലായെന്നും, അവര്‍ മനസിലാക്കിയാല്‍ മതിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
നിനക്ക് പുതിയ അസുഖം തുടങ്ങിയിട്ടുണ്ടല്ലോ, ഇവരുടെ കൂടെ കൂടി പഠിച്ചതാണോ എന്നും ഫുക്രുവിനോട് മോഹന്‍ലാല്‍ ചോദിച്ചു. ലോകം മുഴുവന്‍ ഇത് കാണുന്നുണ്ടെന്നും നന്നായാല്‍ നിനക്ക് കൊള്ളാമെന്നും മോഹന്‍ലാല്‍ ഫുക്രുവിനോട് പറഞ്ഞു.
Post Your Comments