ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് മെഗസ്റ്റാർ മമ്മൂട്ടി. നിരവധി പേരാണ് അദ്ദേഹം ഇതിനോടകം തന്നെ സഹായിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ സഹായം ചോദിച്ച് കമന്റിട്ട യുവാവിന് കൈത്താങ്ങായി എത്തിരിക്കുകയാണ് താരം. ജയകുമാര്‍ എന്ന വ്യക്തിയാണ് ചികില്‍സയ്ക്ക് സഹായം ചോദിച്ച് കമന്റിട്ടത്. കാര്യം സത്യമാണെന്ന് തിരിച്ചറിഞ്ഞ മമ്മൂട്ടി തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ടിനോട് ഇതേ കുറിച്ച് അന്വേഷിക്കാനും വേണ്ട സഹായം ഒരുക്കാനും ആവശ്യപ്പെടുകയായിരുന്നു.
എന്റെ പേര് ജയകുമാർ, എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ ചെറിയ മുറിയിലാണ് താമസം. എന്റെ രണ്ട് കിഡ്നികളും തകരാറിലാണ്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യണം. കൂടാതെ ഹൃദയവും തകരാറിലാണ്. എന്നെ സഹായിക്കാൻ ബന്ധുക്കളൊന്നുമില്ല. ചികിത്സയ്ക്ക് മാസം 40,000 രൂപ വേണം, പക്ഷെ എനിയ്ക്ക് ഭക്ഷണത്തിന് പോലും പണം കണ്ടെത്താനാകുന്നില്ല. ആത്മഹത്യയല്ലാതെ വേറെ ഒരു വഴിയുമില്ല.മമ്മൂക്ക എന്നെയൊന്ന് സഹായിക്കണം- ജയകുമാർ കുറിച്ചു.
ജയകുമാറിന് റോബർട്ട് നൽകിയ മറുപടി ഇങ്ങനെയായിരുന്നു… പ്രിയജയകുമാർ താങ്കളുടെ ആവശ്യം ശ്രദ്ധയിൽപ്പെട്ടു. രണ്ട് തടസങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഈ ആവശ്യം പരിഹരിക്കാൻ പറ്റുന്ന പദ്ധതികൾ കെയർ ആന്റ് ഷെയർ ഫൗണ്ടേഷന് മുൻപിൽ ഇല്ല. രണ്ട് ഇപ്പോൾ താങ്കൾ ചികിത്സയിലുള്ള ആശുപത്രിയുമായി നമുക്ക് ചികിത്സധാരണകളും ഇല്ല. എങ്കിലും മമ്മൂക്കയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് താങ്കളുടെ ചികിൽസയക്കായി ഒരു തുക ഈ ആശുപത്രിയിൽ അടക്കാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്.ഇതിനൊപ്പം നമ്മുടെ പാനലിൽ ഉള്ള രാജഗിരി ആശുപത്രിയിൽ 50 ഡയാലിസിസുകൾ സൗജന്യമായി ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്- അദ്ദേഹം മറുപടിയായി കുറിച്ചു.
Post Your Comments