GeneralLatest NewsMollywood

കടയിൽ കയറിയപ്പോൾ കടക്കാരൻ ആട്ടിയിറക്കി വിട്ടു; നടി ലെന

കൊച്ചി ബ്രോഡ്‌വേയിൽ ഹിഡൻ ക്യാമറയൊക്കെ വച്ചു ചില രംഗങ്ങളെടുത്തു. ഞാൻ അവിടെ ചെന്നിട്ട് ആരും തിരിച്ചറിയുന്നില്ല. റോഡരികിൽ കൂട്ടിയിട്ടു വിൽക്കുന്ന സാരികൾ കയ്യിൽ തന്നിട്ടു കച്ചവടക്കാരൻ പറയുകയാണ്.

അമ്മ വേഷങ്ങളില്‍ തിളങ്ങുന്ന താരമാണ് ലെന. വ്യത്യസ്തമായ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളില്‍ സജീവമായ ലെനയുടെ പുത്തന്‍ മേക്കൊവര്‍ കണ്ടു ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. മുറുക്കി ചുവപ്പിച്ച, കയ്യില്‍ മദ്യഗ്ലാസുമായി നില്‍ക്കുന്ന താമരയായി ലെന ശ്രദ്ധ നേടി. പുതിയ മേക്കൊവരില്‍ ആരും തിരിച്ചറിഞ്ഞില്ലെന്നു ലെന പറയുന്നു. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

”ശരിക്കും ആഹ്ലാദമായിരുന്നു. എനിക്ക് എന്നെത്തന്നെ തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ എന്നു തോന്നിപ്പോയി. ഈ കഥാപാത്രത്തിനു വേണ്ടി ശരീരഭാരം കുറച്ചതും ഗുണമായി. പുറത്തിറങ്ങിയാൽ പോലും ആരും തിരിച്ചറിയുന്നില്ല. എവിടെയും സ്വതന്ത്രമായി നടക്കാം. യഥാർഥത്തിൽ ഞാൻ അദൃശ്യയായി മാറിയതു പോലെ. കൊച്ചി ബ്രോഡ്‌വേയിൽ ഹിഡൻ ക്യാമറയൊക്കെ വച്ചു ചില രംഗങ്ങളെടുത്തു. ഞാൻ അവിടെ ചെന്നിട്ട് ആരും തിരിച്ചറിയുന്നില്ല. റോഡരികിൽ കൂട്ടിയിട്ടു വിൽക്കുന്ന സാരികൾ കയ്യിൽ തന്നിട്ടു കച്ചവടക്കാരൻ പറയുകയാണ്. ‘100 രൂപയേ ഉള്ളൂ.. സാരി എടുത്തോ..’ വില കുറയ്ക്കാനായി പിന്നെയും ഞാൻ ആസ്വദിച്ചു തർക്കിച്ചു. ഒരു കടയിൽ കയറിയപ്പോൾ കടക്കാരൻ ആട്ടിയിറക്കി വിട്ടു. ആ ഓരോ നിമിഷവും ശരിക്കും ഞാൻ ആഹ്ലാദിക്കുകയായിരുന്നു… ” മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വാക്കുകള്‍

shortlink

Related Articles

Post Your Comments


Back to top button