ദിലീപിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പാണ്ടിപ്പട. 2005- ൽ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ദിലീപിനെ കൂടതെ ഹരിശ്രീ-അശോകന്-കൊച്ചിന് ഹനീഫ സലിം കുമാര്‍-രാജൻ പി ദേവ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രത്തിലെ വില്ലനായി എത്തിയത് തമിഴകത്തിന്റെ സൂപ്പര്‍ താരം പ്രകാശ് രാജ് ആയിരുന്നു. ഇപ്പോഴിതാ പാണ്ടിപ്പടയുടെ സെറ്റിലെ ഇടവേളയില്‍ പ്രകാശ് രാജുമായി ചീട്ടു കളിച്ച രസകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് ഹരിശ്രീ അശോകന്.
പാണ്ടിപ്പട’യുടെ ലൊക്കേഷനില്‍ പ്രകാശ് രാജ് എന്നെയും ഇന്ദ്രന്സിനെയുമൊക്കെ ചീട്ടു കളിക്കാന്‍ വിളിക്കും. അദ്ദേഹം തെന്നിന്ത്യയിലെ വലിയ നടനായത് കൊണ്ട് ഒപ്പം ചെന്നിരുന്നു ചീട്ടു കളിക്കുന്നത് വലിയ മടിയുള്ള കാര്യമായിരുന്നു. അതുകൊണ്ട് ഞാനും ഇന്ദ്രന്‍സും അദ്ദേഹത്തില്‍ നിന്ന് മുങ്ങി നടക്കും. എന്നാലും ഞങ്ങളെ കണ്ടു കഴിഞ്ഞാല്‍ പിന്നെ ചീട്ടു കളിക്കാതെ വിടില്ല. പൈസയ്ക്കാണ് കളി.
ഒരു ദിവസം ചീട്ടു കളിച്ച് അദ്ദേഹത്തിന്റെ എണ്ണായിരം രൂപ ഞാന്‍ എന്റെ പോക്കറ്റിലാക്കി. അടുത്ത ദിവസം അദ്ദേഹം സെറ്റിലെത്തിയപ്പോള്‍ ഓരോരുത്തരും അദ്ദേഹത്തോട് ചോദിക്കാന്‍ തുടങ്ങി ‘ഇന്നലെ അശോകനുമായി ചീട്ടു കളിച്ച് സാറിന്റെ പൈസ പോയോ?’ . മറുപടി പറഞ്ഞ് പറഞ്ഞ് മടുത്ത പ്രകാശ് രാജ് സാര്‍ .ഒടുവില്‍ മൈക്ക് എടുത്ത് ഞാനുമായി ചീട്ടു കളിച്ച് പൈസ പോയ വിവരം ഉച്ചത്തില്‍ പറയുകയായിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഷൂട്ടിനു റെഡിയായത് ഹരിശ്രീ അശോകന് പറഞ്ഞു.
Post Your Comments