
മലയാളത്തിലെ പ്രശസ്ത നടനായ അജു വർഗീസിന്റെ ഫേസ്ബുക്ക് കുറിപ്പുകളും , താരത്തിന്റെ ഫോട്ടോകളുമെല്ലാം വൻ വാർത്താ പ്രാധാന്യം ലഭിക്കാറുള്ളവയാണ്.
അടുത്തിടെ താരം ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്, ‘ആദ്യമായാണ് ഒരു അച്ഛനും മകനും ഒരുമിച്ച് സംവിധാനം ചെയ്യുന്നത് എന്നാണ് താരം കുറിപ്പിൽ വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ 25ന് ചിത്രീകരണം ആരംഭിച്ച ‘സുനാമി’ എന്ന ചിത്രമാണ് ലാലും മകനും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചാണാ അജു ഫേസ്ബുക്കിൽ വ്യക്തമാക്കിയത്.
തിയേറ്ററുകളിൽ വൻ വിജയമായ ഡ്രൈവിംങ് ലൈസൻസാണ് ജീൻ സംവിധാനം ചെയ്ത അവസാന ചിത്രം, 2016 ൽ പുറ്തതിറങ്ങിയ കിംഗ് ലയറാണ് ലാൽ സംവിധാനം ചെയ്ത അവസാന ചിത്രം.
സുനാമി എന്ന ചിത്രത്തിലൂടെ ആദ്യമായി അച്ഛനും മകനും സംവിധായകരാകുന്നു, എന്ന കാര്യം ഏറെ സന്തോഷത്തോടെയാണ് താരം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയത്. ലാലിന്റെ മരുമകൻ അലൻ ആന്റണിയാണ് സുനാമി എന്ന പുതുചിത്രം നിർമ്മിയ്ക്കുന്നത്.
Post Your Comments