CinemaGeneralLatest NewsMollywoodNEWS

‘ഇഷ്‍ടമുണ്ടായിട്ടാണോ നിങ്ങൾ എല്ലാവരും ചേർന്ന് എനിക്ക് പഴത്തൊലി തന്നത്’ ; കരച്ചിലും പരിഭവങ്ങളുമായി ദയ അശ്വതി

വീണ്ടും കരയാൻ തുടങ്ങിയ ദയയെ മോഹൻലാല്‍ ഇടപെട്ട് പറഞ്ഞയയ്‍ക്കുകയുമായിരുന്നു

ബിഗ് ബോസിൽ കണ്ണിന് അസുഖം ബാധിച്ച് മാറിനിന്നിരുന്ന മൂന്ന് പേർ കൂടി തിരിച്ചെത്തിരിക്കുകയാണ്. എലീന , രേഷ്‌മ , ദയ അശ്വതി എന്നിവരാണ് തിരിച്ചെത്തിയത്. എന്നാൽ രേഷ്‌മ , ദയ അശ്വതി എന്നിവരുടെ അസുഖം ഭേദമായില്ലെന്നും അവര്‍ യാത്രപറയുകയാണെന്നുമാണ് മോഹൻലാൽ മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞത്. ഇതിന്റെ ഭാഗമായി എല്ലാരോടും യാത്ര പറയുന്നതിനായി ഒരോരുത്തരായി സ്‌റ്റേജിലേക്ക് എത്തുകയായിരുന്നു.

എന്നാൽ വേദിയിലെത്തിയ ദയ കുറെ പരിഭവങ്ങളായിരുന്നു പറഞ്ഞത്. തന്നെ അപമാനിക്കുന്നതുപോലെയാണ് രജിത്തിന്റെ പെരുമാറ്റമെന്നാണ് ദയ പറഞ്ഞത്. എന്നാല്‍ ദയ പോയത് വിഷമമായിരുന്നുവെന്നായിരുന്നു എന്നും കഴിഞ്ഞ ദിവസങ്ങളിൽ ദയ തിരിച്ചെത്തുമെന്നും മറ്റുളവരോട് പറഞ്ഞതായും രജിത് ദയയോട് പറഞ്ഞു. ഒപ്പം കണ്ണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ എത്തിയപ്പോള്‍ താൻ ദയയോട് മിണ്ടിയല്ലോയെന്നും രജിത് വ്യക്തമാക്കി.

എന്നാല്‍ മാഷ് ഒന്നും മിണ്ടിയില്ലെന്നു മാത്രമല്ല ദേഷ്യപ്പെടുകയാണ് ചെയ്‍തത് എന്നും കരഞ്ഞോണ്ട് ദയ പറഞ്ഞു. ഇതോട് ദയയോട് ഇവിടെ എല്ലവർക്കും ഇഷ്‍ടമാണെന്ന് മറ്റ് മത്സരാര്‍ത്ഥികൾ പറഞ്ഞപ്പോൾ   എന്നിട്ടാണോ എല്ലാവരും ചേർന്ന് എനിക്ക് പഴത്തൊലി തന്നത് എന്നാണ് ദയ ചോദിച്ചത്. എന്നാല്‍ താൻ പഴത്തൊലി കൊടുത്തില്ലെന്ന് രജിത് പറഞ്ഞപ്പോൾ അതുകൊണ്ട് മാത്രമാണ് തനിക്ക് ഇപ്പോഴും മാഷിനോട് ഇഷ്‍ടമെന്നും ദയ അശ്വതി പറഞ്ഞു. വീണ്ടും കരയാൻ തുടങ്ങിയ ദയയെ മോഹൻലാല്‍ ഇടപെട്ട് പറഞ്ഞയയ്‍ക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button