GeneralLatest NewsTV Shows

രജിത്തിനെതിരെ പരാതിയുമായി ദയ; വന്‍ ട്വിസ്റ്റുമായി ബിഗ് ബോസ്

അയ്യോ ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടേയില്ലെന്നായിരുന്നു രജിതിന്റെ പക്ഷം. ഞാന്‍ പ്രായമായിപ്പോയെന്ന് പറഞ്ഞു. പവന്‍ വന്നപ്പോള്‍ ഒറ്റയടിക്ക് ഒഴിവാക്കിയെന്നും ദയ

മോഹന്‍ലാല്‍ അവതാരകനായി വരുന്ന ബിഗ്‌ ബോസ് സീസണ്‍ 2 വില്‍ വില്ലനായി എത്തിയത് മത്സരാര്‍ഥികളുടെ കണ്ണിനു വന്ന അസുഖം ആയിരുന്നു. അതിനെ തുടര്‍ന്ന് രഘു, സുജോ, സാന്‍ഡ്ര, രേഷ്മ , എലീന, ദയ എന്നിവര്‍ ഹൗസില്‍ നിന്ന് പല ഘട്ടങ്ങളിലായി പുറത്ത് പോകുകയും ചെയ്തു. ഇപ്പോഴിതാ പുറത്തു പോയവര്‍ അകത്തേയ്ക്ക് വരുകയാണ്.

വാരാന്ത്യത്തില്‍ ഷോയിലേയ്ക്ക് എത്തിയ മോഹന്‍ലാല്‍ ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോ എന്ന് സാന്‍ഡ്രയോട് ചോദിച്ചിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തു പോയവരെ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു സാന്‍ഡ്രയുടെ മറുപടി. ഉടന്‍ തന്നെ വേദിയിലേയ്ക്ക് കണ്ണട ധരിച്ചു കൊണ്ട് രേഷ്മ എത്തുകയായിരുന്നു. തിരിച്ച്‌ പോകുകയാണെന്ന് എല്ലാവരോടും യാത്ര പറഞ്ഞ് രേഷ്മ പോകുകയായിരുന്നു. പിന്നെ ദയ എത്തി. മോഹന്‍ലാലിനോട് കുറച്ച്‌ പരാതികളുമായാണ് ദയ വേദിയിലെത്തിയത്. മാഷ് എന്നെ ഒരുപാട് ഇന്‍സള്‍ട്ട് ചെയ്തു.എനിക്ക് ഒറ്റക്ക് കളിക്കാനൊന്നും പറ്റില്ലെന്ന് പറഞ്ഞുവെന്നുമാണ് പരാതി. അയ്യോ ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടേയില്ലെന്നായിരുന്നു രജിതിന്റെ പക്ഷം. ഞാന്‍ പ്രായമായിപ്പോയെന്ന് പറഞ്ഞു. പവന്‍ വന്നപ്പോള്‍ ഒറ്റയടിക്ക് ഒഴിവാക്കിയെന്നും ദയ പറഞ്ഞു.

വീട്ടിനുള്ളില്‍ പോകണം എന്ന് ആഗ്രഹം ദയ പറഞ്ഞപ്പോള്‍ കണ്ണിന് അസുഖം ഭേഭമാകാത്തത് കൊണ്ട് പോകണ്ട എന്ന് മോഹന്‍ലാല്‍ പറഞ്ഞു. കണ്ണിന് അസുഖം പൂര്‍ണ്ണമായി മാറിയെന്നും വീട്ടിലുള്ളില്‍ ഉടന്‍ തിരികെ എത്തുന്നുമെന്നും എലീന പറഞ്ഞു. തുടര്‍ന്ന് മൂന്ന് പേരും വീട്ടിനുള്ളിലേയ്ക്ക് എത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button