![](/movie/wp-content/uploads/2020/03/shaji-veena.jpg)
ബിഗ് ബോസ് വീട്ടില്‍ ഏറെ ചര്‍ച്ചയായ ഒരു പ്രണയമായിരുന്നു സുജോയും അലസാന്‍ഡ്രയും തമ്മിലുണ്ടായിരുന്നത്. എന്നാല്‍ ഈ ബന്ധം ഇപ്പോള്‍ പിരിഞ്ഞിരിക്കുകയാണ്. ഇരുവരും മിണ്ടാതെ ആയതോടെ പ്രണയം നാടകം ആയിരുന്നോ എന്ന സംശയത്തിലാണ് സഹ താരങ്ങള്‍. കൂടാതെ സുജോയ്ക്ക് പുറത്ത് വലിയ പ്രണയമുണ്ടെന്ന് പവന്‍ വെളിപ്പെടുത്തി. കണ്ണ് രോഗം മാറി തിരിച്ചെത്തിയപ്പോള്‍ സുജോ തന്നെ ശ്രദ്ധിക്കുന്നില്ലെന്നും താന്‍ ആത്മാര്‍ത്ഥമായിട്ടായിരുന്നു അവനെ പ്രനയിച്ചതെന്നും അലസാന്‍ഡ്ര പറഞ്ഞു.
ഇരുവരുടെ സംസാരങ്ങളില്‍ ഏതാണ് സത്യമെന്ന് വ്യക്തമാകാതെ കുഴങ്ങിയിരിക്കുകയാണ് മറ്റു മത്സരാര്‍ത്ഥികള്‍. സാന്‍ഡ്ര പറഞ്ഞതെല്ലാം കേട്ട് വലിയ പിന്തുണ നല്‍കിയ ജസ്‍ല സുജോയുടെ വാക്കുകള്‍ക്കും നയപരമായാണ് ഉത്തരം നല്‍കിയത്. ഇപ്പോഴിതാ ഇരുവരുമായി സംസാരിച്ച ശേഷം വീണയും ആര്യയും ഷാജിയുമെല്ലാം സംസാരിക്കുന്നതും സമാന വിഷയമാണ്
സുജോ ക്ലാരിഫിക്കേഷന്‍ കൊടുക്കുകയായിരുന്നു എന്ന് സാന്‍ഡ്ര പറഞ്ഞുവെന്ന് വീണ പറഞ്ഞു. എനിക്കിപ്പഴും സുജോയെയും സാന്‍ഡ്രയെയും പിടികിട്ടിയിട്ടില്ല. അവര്‍ പരസ്പരം വീട്ടില്‍ ഇങ്ങനെയൊക്കെ നിക്കാം എന്ന് പറഞ്ഞതാണോ എന്ന് സംശയമുണ്ട്. അതുകൊണ്ട് രണ്ടുപേരേം വിശ്വസിക്കണ്ട. വലിയ പണി മേടിക്കേണ്ടെന്നായിരുന്നു ഷാജിയുടെ ഉപദേശം
Post Your Comments