
ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാടിന്റെ ‘ഭൂമിയിലെ മനോഹര സ്വകാര്യ’മെന്ന ചിത്രത്തെ വാനോളം പുകഴ്ത്തി മന്ത്രി വിഎസ് സുനിൽ കുമാർ രംഗത്ത്.
ചിത്രത്തിലെ അതിമനോഹര ഗാനങ്ങളിലൊന്നായ ”സ്മരണകള്‍ കാടായ്” എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസന്‍, റിമ കല്ലിങ്ങല്‍, ഐശ്വര്യ ലക്ഷ്മി, മിയ ജോര്‍ജ്, നമിത പ്രമോദ്, നിഖില വിമല്‍, അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍ എന്നീ താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരുന്നത്, പ്രശസ്ത കവിയും ഗാനരചയിതാവുമായ അൻവർ അലിയുടെ വരികൾക്ക് സച്ചിന്‍ ബാലു സംഗീതം നൽകിയിരിക്കുന്നു. ഷഹബാസ് അമനും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൻ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചത്.
എന്നാൽ ഷൈജു അന്തിക്കാട് ചിത്രം ‘ഭൂമിയിലെ മനോഹര സ്വകാര്യം’ നിർബന്ധമായും മലയാളികൾ കാണണമെന്ന് മന്ത്രി വ്യക്തമാക്കി. കാലിക പ്രസക്തിയുള്ള മലയാള സിനിമയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
Post Your Comments