CinemaGeneralLatest NewsMollywoodNEWS

രജിത്തേട്ടന്‍റെ കഥകള്‍ കേള്‍ക്കാനാണ് അമൃതക്കും അഭിരാമിക്കും താല്‍പര്യമെന്ന് മോഹന്‍ലാലിനോട് ആര്യ

ഞങ്ങള്‍ വന്നപ്പോള്‍ എളുപ്പത്തില്‍ അടുക്കുമെന്ന് കരുതിയവര്‍ അങ്ങനെയല്ല നമ്മളെ വരവേറ്റതെന്നും  ജസ്‍ലയൊക്കെയായി ഇപ്പോഴാണ് ഒന്ന് സംസാരിച്ച് തുടങ്ങിയതെന്നും ഇവർ പറഞ്ഞു

ബിഗ് ബോസ് ഷോ തുടങ്ങി 56 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച പുതിയതായി എത്തിയ  അഭിരാമിയുടെയും അമൃതയുടെയും വരവ് ഷോയിൽ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.  എന്നാൽ ഷോയിൽ ഇവർക്ക് നേരത്തെ പരിചയമുള്ള ആര്യയും വീണയും ഷാജിയും പ്രതീക്ഷിച്ച രീതിയില്‍ തങ്ങളെ സപ്പോര്‍ട്ട് ചെയ്തില്ലെന്ന് പറയുകയാണ് അഭിരാമിയും അമൃതയും. വന്നപ്പോഴുള്ള അതേ ഫീലങ്ങാണോ നിങ്ങള്‍ക്കിപ്പോള്‍ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മറുപടി പറയുകയിരുന്നു ഇവർ.

ഞങ്ങള്‍ വന്നപ്പോള്‍ എളുപ്പത്തില്‍ അടുക്കുമെന്ന് കരുതിയവര്‍ അങ്ങനെയല്ല നമ്മളെ വരവേറ്റതെന്നും  ജസ്‍ലയൊക്കെയായി ഇപ്പോഴാണ് ഒന്ന് സംസാരിച്ച് തുടങ്ങിയതെന്നും ഇവർ പറഞ്ഞു. വീട്ടിലെത്തിയപ്പോൾ  ഞങ്ങളെ കൺഫേര്‍ട്ടബിള്‍ ആക്കി തന്നത് സുജോയും രജിത്തേട്ടനും ഒക്കെയാണെന്നും അഭിരാമിയും അമൃതയും പറഞ്ഞു.

ഇവരെ വന്നപ്പോൾ ഒരു എക്സപെക്റ്റേഷന്‍ ഉണ്ടായിരുന്നു എന്നും. പക്ഷെ ഞങ്ങളോട് സംസാരിക്കുന്നതിനേക്കാൾ രജിത്തേട്ടന്‍റെ കഥകള്‍ കേള്‍ക്കാനാണ് അവർക്ക് കൂടുതല്‍ താല്‍പര്യമെന്ന്   തോന്നിയതായും ആര്യ പറഞ്ഞു. എന്നാൽ ഇത് സ്റ്റാര്‍ സിംഗറല്ല, ദോശ കഴിക്കാൻ വന്ന സ്ഥലമല്ല എന്നൊക്കെ ആരോ ആരോടോ പറഞ്ഞുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഞാനാണ് പറഞ്ഞതെന്ന് രജിത് പറഞ്ഞതിന് പിന്നാലെ അമൃത കാര്യം വിശദീകരിച്ചു.

ഞങ്ങൾക്ക് ഒരുപാട് മോട്ടിവേഷൻ തന്നത് രജിത്തേട്ടനാണെന്നും, എനിക്ക് ഭയങ്കര വിഷമമുള്ള ഒരു ദിവസം അഭിരാമിയോട് നമുക്ക് ക്വിറ്റ് ചെയ്യാമെന്ന് ഞാന്‍ പറ‍ഞ്ഞു. അന്ന് ഭയങ്കര പ്രശ്നങ്ങളായിരുന്നു. കാരണം ഞാന്‍ തന്നെ കേള്‍ക്കുകയായിരുന്നു എന്നെ കുറിച്ച് വീണയും ആര്യയും പറയുന്നത്. അപ്പോ രജിത്തേട്ടനോട് ഞാന്‍ എനിക്ക് പറ്റുന്നില്ലെന്ന് പറഞ്ഞു. അപ്പോഴായിരുന്നു, രജിത്തേട്ടന്‍  അങ്ങനെ പറഞ്ഞതെന്ന് അമൃത പറഞ്ഞു. ഒപ്പം പുതുതായി വരുന്ന കുട്ടികളെല്ലാം നിങ്ങളുടെ അടുത്തുവരുന്നതെന്താണെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. എന്‍റെ നന്മ തിരിച്ചറിയുന്നവരാണെന്നായരുന്നു രജിത് ഇതിന് നൽകിയ മറുപടി.

shortlink

Related Articles

Post Your Comments


Back to top button