ടെലിവിഷൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് സ്വപ്ന ട്രീസ. ജ്വാലയായ് എന്ന സീരിയലിലെ സെലീന എന്ന കഥാപാത്രത്തിലൂടെയാണ് സ്വപ്ന പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയത്. ഇപ്പോഴും സെലിന് ഐപിഎസ് അല്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ താന്‍ നേരിടാറുണ്ടെന്ന് പറയുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
സംയുക്ത വര്മ്മയെപ്പോലെയുണ്ടല്ലോ എന്ന് ചോദിക്കുന്നവർ കുറെ പേർ ഉണ്ടെന്നാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സമയത്താണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വരാറുള്ളത്. നേരിട്ടാരും ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. സ്ക്രീനില്‍ കാണുമ്പോള്‍ ചിലപ്പോള്‍ സാധ്യത തോന്നിയിരുന്നിരിക്കാമെന്നും സ്വപ്ന പറയുന്നു. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നായിരുന്നില്ല സ്വപ്ന എത്തിയത്. പ്രത്യേകിച്ച് ആശയക്കുഴപ്പങ്ങളൊന്നുമില്ലാതെയായിരുന്നു തനിക്ക് ലഭിച്ച വേഷങ്ങള്‍ മനോഹരമാക്കിയതെന്നും സ്വപ്ന പറഞ്ഞു .
മറ്റ്ഭാഷകളിലും സജീവമായ താരം സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന കബനിയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മികച്ച സ്വീകാര്യതയാണ് ഈ പരമ്പരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോതമംഗലം സ്വദേശിയായ മാനസ് സേവ്യറാണ് സ്വപ്നയുടെ ഭർത്താവ്. കുടുംബത്തില്‍ നിന്നും ശക്തമായ പിന്തുണയാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും താരം പറഞ്ഞു.
Post Your Comments