സിനിമയിൽ നിന്നും ഇടവേളയെടുത്ത് മകനൊപ്പം താമസിക്കുന്ന നടി ഷീലയെ ഒരിടയ്ക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ സുഹൃത്തുക്കളോടും മറ്റും ആലോചിച്ചശേഷം നോ എന്നാണ് താരം ഇതിന് മറുപടി നൽകിയത്. ഇപ്പോഴിതാ ആ തീരുമാനത്തിന് നിര്‍ണായകമായ സ്വാധീനം ചെലുത്തിയത് മറ്റൊരു പ്രമുഖ നടി ശാരദയാണെന്ന് പറയുകയാണ് ഷീല. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷീലയും ശാരദയും ഈ കാര്യം പറഞ്ഞത് .
രാഷ്ട്രീയത്തിലേക്ക് ദയവായി പോകരുതെന്ന് ശാരദയാണ് തന്നെ ഉപദേശിച്ചതെന്നും. ഒരിക്കലും നിനക്ക് ഇതു ചേരില്ലെന്നും സമാധാനമില്ലാത്ത ജീവിതം വേണമെന്നുണ്ടെങ്കില്‍ പൊയ്ക്കൊള്ളൂവെന്നും ശാരദ പറഞ്ഞതായി ഷീല പറഞ്ഞു .
എന്നാൽ എന്തുകൊണ്ടാണ് ഷീലയെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ നിന്നും തടഞ്ഞതെന്ന ചോദ്യത്തിന് ശാരദയുടെ മറുപടി ഇങ്ങനെയായിരുന്നു. ഷീല സ്ട്രെയ്റ്റ് ഫോര്‍വേഡാണെന്നും, രാഷ്ട്രീയത്തില്‍ അങ്ങനെ സംസാരിക്കാന്‍ പാടില്ലെന്നും കുറച്ച് അഭിനയമൊക്കെ വേണമെന്നും തെലുങ്ക് ദേശം പാര്‍ട്ടിയുടെ എംപിയായിരുന്നു ശാരദ പറഞ്ഞു.
രാഷ്ട്രീയത്തില്‍ നമ്മുടെ കൂടെ നില്ക്കുന്നവരില് പലതരം ആളുകള്‍ കാണും. നല്ലത് ചെയ്യുന്നത് ഇഷ്ടമില്ലാത്തവര്‍. നല്ലത് ചെയ്താലും കുറ്റം പറയുന്നവര്‍, ചെയ്യാത്ത കുറ്റത്തിനു നമ്മളെ പ്രതിയാക്കുന്നവര്‍. അത്തരക്കാരോടൊന്നും ക്ഷമിക്കാനും പൊറുക്കാനും ഷീലയ്ക്ക് ആകില്ല. അതുകൊണ്ടാണ് തടഞ്ഞതെന്നും ശാരദ പറഞ്ഞു.
Post Your Comments