മണിച്ചിത്രത്താഴ് ഒരു സിനിമ എന്നതിനപ്പുറം ഒരു അത്ഭുതമാണ്: പഴയ ഓര്‍മ്മകള്‍ പറഞ്ഞു വിനയ പ്രസാദ്‌

സ്ത്രീ എന്ന സീരിയല്‍ വാണിജ്യപരമായി ചാനല്‍ റേറ്റിംഗിനെ അത്രത്തോളം ഉയരത്തിലെത്തിച്ച ഒരു മെഗാ പരമ്പരയായിരുന്നു

‘മണിച്ചിത്രത്താഴ്’ എന്ന ഒരേയൊരു സിനിമ മതി വിനയ പ്രസാദ് എന്ന നടിയുടെ മുഖം മലയാളി പ്രേക്ഷക മനസ്സില്‍ തങ്ങി നില്‍ക്കാന്‍. ശോഭനയുടെ നാഗവല്ലി പോലെ സിനിമയിലെ മറ്റൊരു നായിക കഥാപാത്രമായിരുന്നു വിനയ പ്രസാദ്‌ അവതരിപ്പിച്ച മണിച്ചിത്രത്താഴിലെ ശ്രീദേവി. ഒരു സിനിമ എന്നതിലുപരി ഒരു അത്ഭുത സിനിമയുടെ ഭാഗമായി എന്നതാണ് മണിച്ചിത്രത്താഴ് എന്ന സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്റെ മനസ്സില്‍ തോന്നാറുള്ളതെന്നും വിനയ പ്രസാദ്‌ പറയുന്നു. മലയാള സിനിമ അവഗണിച്ചെന്ന തോന്നല്‍ ഉണ്ടായിട്ടില്ലെനും ടെലിവിഷന്‍ സീരിയലായ ‘സ്ത്രീ’ ഒരു നടി എന്ന നിലയില്‍ തനിക്ക് നല്‍കിയ താരമൂല്യം വലുതായിരുന്നുവെന്നും വിനയ പ്രസാദ്‌ പങ്കുവയ്ക്കുന്നു.

‘മലയാള സിനിമ ഒരിക്കലും തന്നെ അവഗണിച്ചിട്ടില്ല, മണിച്ചിത്രത്താഴ് ഒരു സിനിമ എന്നതിനപ്പുറം ഒരു അത്ഭുതമാണ്, അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്, കൊച്ചു കുട്ടികള്‍ പോലും ശ്രീദേവി എന്ന് എന്നെ വിളിക്കാറുണ്ട്, അതിലെല്ലാമുപരി സ്ത്രീ എന്ന സീരിയലുണ്ടാക്കിയ ഇംപാക്റ്റ് വളരെ വലുതാണ്. സ്ത്രീ എന്ന സീരിയല്‍ വാണിജ്യപരമായി ചാനല്‍ റേറ്റിംഗിനെ അത്രത്തോളം ഉയരത്തിലെത്തിച്ച ഒരു മെഗാ പരമ്പരയായിരുന്നു. അത് കൊണ്ട് തന്നെ മലയാളം തന്നത് വലിയ സ്ഥാനമാണ്’.

Share
Leave a Comment