സിനിമയിലെ നായിക വേഷത്തില്‍ നിന്ന് വീട്ടമ്മ പരിവേഷത്തിലേക്ക് മാറിയ പാര്‍വതി താന്‍ ആ ജീവിതം ഒരു പരിധിവരെ ആസ്വദിച്ച വ്യക്തിയാണെന്ന് തുറന്നു പറയുകയാണ്.സിനിമാ ഫീല്‍ഡിന്റെ സ്വഭാവം തനിക്ക് അറിയാവുന്നത് കൊണ്ട് ജയറാമിനെ കാത്തിരിക്കാതെ തന്നെ വീട്ടിലെ ശ്രദ്ധ മുഴുവന്‍ സ്വയം ഏറ്റെടുത്തു വീട്ടമ്മയുടെ റോള്‍ താന്‍ ആസ്വദിക്കുകയായിരുന്നുവെന്നും ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ പാര്‍വതി വ്യക്തമാക്കുന്നു.
‘ഏതു സാഹചര്യം വരുമ്പോഴും പൊതുവേ പെണ്ണുങ്ങള്‍ക്ക് അത് നേരിടാന്‍ ഒരു കോമണ്‍സെന്‍സ് ഒക്കെയുണ്ടാവും. എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ആശ്രയിക്കാന്‍ ആരുമില്ല എപ്പോഴും ജയറാമിനെ കാത്തിരിക്കാന്‍ പറ്റിലല്ലോ. സിനിമാ ഫീല്‍ഡിന്റെ സ്വഭാവം എനിക്ക് അറിയാവുന്നതുമാണ്. അങ്ങനെ എല്ലാം തന്നെതാന്‍ ചെയ്തു ശീലിച്ചു. മക്കള്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്പോഴൊക്കെ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. അത് ഞാന്‍ ജയറാമിനോട് പറഞ്ഞു ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമിലല്ലോ. അപ്പോള്‍ അത് എങ്ങനെ പരിഹരിക്കുമെന്നാണ് ഞാന്‍ ചിന്തിച്ചത്. ജീവിതം അങ്ങനെയാണ്.പക്ഷെ ഈ സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ് ഒരളവ് വരെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എനിക്കിതൊക്കെ ചെയ്യാന്‍ പറ്റും എന്നൊരു ആത്മവിശ്വാസം കിട്ടി’. പാര്‍വതി പറയുന്നു.
Post Your Comments