സിനിമയിലേക്ക് വരുമ്പോള്‍ നായകനാകുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് നടന് മനോജ് കെ ജയന്. ആ കാലത്ത് തന്റെ മുന്നില്‍ ഉണ്ടായിരുന്ന സൂപ്പര്‍ ഹീറോ റഹ്മാന് ആയിരുന്നുവെന്നും റഹ്മാനെ പോലെ യുവനിര ശ്രദ്ധിക്കുന്ന ഒരു പ്രണയ നായകനാകുകയായിരുന്നു തന്റെ ലക്ഷ്യമെന്നും മനോജ് കെ ജയന് പറയുന്നു. പക്ഷെ ‘പെരുന്തച്ചന്’ എന്ന സിനിമ തന്റെ ഇമേജ് മാറ്റി കളഞ്ഞെന്നും ചോക്ലേറ്റ് ഹീറോയാകാന്‍ മോഹിച്ച തനിക്ക് മാറ്റം നല്‍കിയത് അത്തരം കരുത്തുറ്റ വേഷങ്ങള്‍ ആണെന്നും മനോജ് ജെ ജയന് വ്യക്തമാക്കുന്നു.
സിനിമയില്‍ വരുമ്പോള്‍ റഹ്മാനായിരുന്നു എനിക്ക് മുന്നില്‍ ഉണ്ടായിരുന്ന ഹീറോ പരിവേഷം. അവന് അങ്ങനെ കത്തിനില്‍ക്കുന്ന സമയമായിരുന്നു. റഹ്മാനെപ്പോലെ സുന്ദരനായ ഒരു നായകനായി മാറണം എന്നതായിരുന്നു എന്റെ ആഗ്രഹം. പക്ഷെ എംടി സാര്‍ രചന നിര്‍വഹിച്ച ‘പെരുന്തച്ചന്’ എന്ന സിനിമയില്‍ അഭിനയിച്ചതോടെ എന്റെ ഇമേജ് മാറി. മലയാള സിനിമ എനിക്ക് നല്കാന് പോകുന്നത് മറ്റൊരു മുഖമാണെന്ന് മനസിലായി, പിന്നീട് ഹരിഹരന് സാറിന്റെ ‘സര്‍ഗം’ എന്ന ചിത്രത്തിലെ കുട്ടന് തമ്പുരാന് ചെയ്തതോടെ എനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ചെയ്തു നോക്കാനുള്ള ആവേശമായി. കുട്ടന് തമ്പുരാന്റെ കഥാപാത്രം പൂര്‍ണ്ണമായും ഹരന് സാര്‍ പറഞ്ഞതിനനുസരിച്ച് ചെയ്തതാണ്, പക്ഷെ അനന്തഭദ്രത്തിലെ ദിഗംബരന് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ ശൈലി കൂടി ടാഗ് ചെയ്തുകൊണ്ട് പെര്‍ഫോമന്‍സ് ചെയ്ത കഥാപാത്രമായിരുന്നു’
Post Your Comments