CinemaGeneralLatest NewsMollywoodNEWS

‘വാവേ…. നിന്റെ തിരിച്ചുവരവിനായി കാത്തിരുന്ന മുത്തിശ്ശിയും അമ്മയുമാണ് ഞങ്ങൾ’ ; ദേവനന്ദയുടെ വികാരനിർഭരമായ കുറിപ്പുമായി മല്ലിക സുകുമാരനും സുപ്രിയ മേനോനും

ദേവനന്ദ എന്ന് പറയുന്നതിന് മുൻപ് പൊന്നു എന്ന ഓമനപ്പേര് ചേർത്താണ് ഈ അമ്മ പോസ്റ്റ് തുടങ്ങുന്നത്.

കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ദേവനന്ദയുടെ മരണത്തിൽ വികാരനിർഭരമായ കുറിപ്പുമായി മല്ലിക സുകുമാരനും സുപ്രിയ മേനോനും. കുട്ടിയുടെ തിരിച്ചുവരവ് കാത്തിരുന്ന മുത്തിശ്ശിയാണ് താനെന്നും സംഭവത്തിൽ ആരെയാണ് ശിക്ഷിക്കേണ്ടതെന്നും മല്ലിക പറയുന്നു.

‘വാവേ…. എന്താ കുഞ്ഞേ സംഭവിച്ചത്….? നിന്റെ തിരിച്ചുവരവ് കാത്തിരുന്ന ഒരു മുത്തശ്ശിയാണ് ഞാൻ….. തണുത്ത് വിറങ്ങലിച്ച ആ കുഞ്ഞു ശരീരം….. ഓർക്കാൻ കൂടി വയ്യ ….. ഈശ്വരാ ! ആരേയാണ് ശിക്ഷിക്കേണ്ടത്……’–മല്ലിക സുകുമാരന്‍ കുറിച്ചു.

ഒരു അമ്മയെന്ന നിലയിലാണ് സുപ്രിയ തന്റെ വേദന അറിയിച്ചത്. ഇനിയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ദേവനന്ദയുടെ ചിത്രത്തോടൊപ്പം സുപ്രിയ ഇങ്ങനെ കുറിച്ചു. ദേവനന്ദ എന്ന് പറയുന്നതിന് മുൻപ് പൊന്നു എന്ന ഓമനപ്പേര് ചേർത്താണ് ഈ അമ്മ പോസ്റ്റ് തുടങ്ങുന്നത്.

“പൊന്നു (ദേവനന്ദ) എന്ന ആറു വയസ്സുകാരി ഇനിയില്ല. ഒരഞ്ചു വയസ്സുകാരിയുടെ അമ്മയെന്ന നിലയിൽ, അവളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന മനോവിഷമം എന്തെന്ന് ചിന്തിക്കാൻ പോലുമാവില്ല. കുഞ്ഞേ, നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ ഘട്ടം തരണം ചെയ്യാൻ നിന്റെ അച്ഛനമ്മമാർക്ക് ഈശ്വരൻ കരുത്ത് പകരട്ടെ,” സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button