CinemaGeneralLatest NewsMollywoodNEWS

‘സിനിമ ഓഫറുകൾ വന്നപ്പോൾ വേണ്ടെന്ന് പറഞ്ഞ് കരച്ചിലു പിഴിച്ചിലൊക്കെയായിരുന്നു ഞാൻ’ ; തുറന്ന് പറഞ്ഞ് ലിയോണ ലിഷോയ്

നൂറുപേർ നോക്കിനിൽക്കുന്ന സ്ഥലത്ത് കോപ്രായം കളിക്കാനൊന്നും എനിക്ക് പറ്റില്ല.

നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ലിയോണ ലിഷോയ്. സീരിയൽ സിനിമ താരം നടൻ ലിഷോയിയുടെ മകൾ കൂടിയാണ് ലിയോണ.  വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ലിയോണക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ താൻ സിനിമയിലേക്ക് ആഗ്രഹിച്ച് വന്നതല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ലിയോണ ഈ കാര്യം പറയുന്നത്.

‘ എല്ലാവരും ചോദിക്കുന്നു സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോയെന്ന്, നീ എന്നാൽ പോയി അഭിനയിച്ചോളൂ എന്നും പറഞ്ഞ് അച്ഛൻ എന്നെ തള്ളിവിട്ടതാണ് ലിയോണ പറഞ്ഞു. എന്നാൽ ഞാൻ നോ  എന്നാണ് പറഞ്ഞത്. നൂറുപേർ നോക്കിനിൽക്കുന്ന സ്ഥലത്ത് കോപ്രായം കളിക്കാനൊന്നും എനിക്ക് പറ്റില്ല. ഞാൻ ഭയങ്കര കോൺഷ്യസ് ആയിരുന്നു. എന്റെ കംഫർട്ട് സോണിനപ്പുറം ഞാൻ പോകില്ല. എനിക്ക് ഭയങ്കര അൺ കംഫർട്ടബിളായിരുന്നു. കുറേ ഓഫറുകൾ വന്നപ്പോൾ എന്നെ പിടിച്ചിരുത്തി നോക്കിപ്പിച്ചു. വയ്യച്ഛ,​ വേണ്ടച്ഛാ എന്നൊക്കെ പറഞ്ഞ് കരച്ചിലു പിഴിച്ചിലൊക്കെയായിരുന്നു ഞാൻ. എല്ലാവർക്കും കിട്ടുന്ന അവസരമല്ലെന്നും നിനക്ക് പറ്റില്ലെങ്കിൽ നിർത്തിക്കോ എന്നൊക്കെ അച്ഛൻ
പറ‌ഞ്ഞു. അങ്ങനെ പിന്നെ അച്ഛന്റെ സുഹൃത്തിന്റെ ചിത്രത്തിലാണ് അഭിനയിക്കാൻ പോയത് ലിയോണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button