അഭിനയിക്കാന്‍ ആഗ്രഹമില്ലാതിരുന്നിട്ടും സിനിമയില്‍ അഭിനയിച്ച ആളാണ് നടന് ലാല്‍. മലയാള സിനിമയില്‍ കഥ എഴുതി കൊണ്ടായിരുന്നു ലാലിന്റെ തുടക്കം. പിന്നീട് തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങിയ ലാല്‍ വളരെ അപ്രതീക്ഷിതമായാണ് ജയരാജ് ചിത്രം കളിയാട്ടത്തില്‍ അഭിനയിച്ചത്. തന്റെ അഭിനയ ജീവിതത്തില്‍ ഒരേയൊരു സംവിധായകനോട് മാത്രമാണ് താന്‍ ചാന്‍സ് ചോദിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ലാല്‍.
‘എന്റെ അഭിനയ ജീവിതത്തില്‍ ഒരെയോരാളോട് മാത്രമേ ഞാന്‍ സിനിമയില്‍ അവസരം ചോദിച്ചിട്ടുള്ളൂ. അത് മണിരത്നം സാറിനോടാണ്. നടി സുഹാസിനിയോടുള്ള പരിചയം വെച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. അതിനു ശേഷം ‘കടല്‍’ എന്ന ചിത്രത്തിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. മറ്റു ചില ചിത്രങ്ങളുടെ തിരക്ക് കാരണം അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ പ്രായമായ ഒരു യോദ്ധാവിന്റെ വേഷത്തില്‍ അഭിനയിക്കാന്‍ വിളിച്ചിരിക്കുകയാണ്. അതിനു വേണ്ടി കുതിരയോട്ടം പരിശീലിക്കുന്നുണ്ട്. അമിതാബ് ബച്ചന്., ഐശ്യര്യ റായ്, വിക്രം, കാര്‍ത്തി, ജയം രവി, തൃഷ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്’
Post Your Comments