CinemaGeneralMollywoodNEWS

അവിടെ ചിത്രീകരിക്കേണ്ടന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാലിന്‍റെ സിനിമ സൂപ്പര്‍ ഹിറ്റായതോ? എന്നായിരുന്നു കമല്‍ സാറിന്റെ ചോദ്യം

'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്' എന്ന ചിത്രത്തിനും അങ്ങനെയൊരു പ്രതിസന്ധി വന്നപ്പോള്‍ കമല്‍ സാര്‍ ലാലേട്ടന്റെ 'കാലാപാനി'യാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്

മലയാള സിനിമയില്‍ പല രീതിയിലുള്ള അന്ധ വിശ്വാസങ്ങളും ഇന്നും നിലനില്‍ക്കുമ്പോള്‍ അതിനെ മാറ്റി മറിച്ച ഒരു അനുഭവ കഥ പറയുകയാണ് സംവിധായകനായ ലാല്‍ ജോസ്.

ലാല്‍ ജോസിന്‍റെ വാക്കുകള്‍

‘കമല്‍ സാറിനൊപ്പം ഞാന്‍ അസിസ്റ്റ് ചെയ്ത അവസാന ചിത്രമായിരുന്നു ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’. ചിത്രത്തിലെ ഒരു ഗാനം മൈസൂരിലാണ് ചിത്രീകരിച്ചത്. അവിടെ വിശാലമായ  ഒരു കുളമുണ്ട്. ലാലേട്ടന്റെ ‘കാലാപാനി’യിലെ പാട്ടൊക്കെ അവിടെ ചിത്രീകരിച്ചതാണ്. ഇവിടെ ചിത്രീകരിച്ചാല്‍ മലയാള സിനിമകള്‍ ഓടില്ലെന്നും പക്ഷെ തമിഴ് സിനിമകള്‍ക്ക് അത് രാശിയാണെന്നും ഒരു അന്ധവിശ്വാസം നിലനിന്നിരുന്നു. അത് കൊണ്ട് തന്നെ അക്കാലത്ത് പല നിര്‍മ്മാതാക്കളും മലയാള സിനിമകള്‍ അവിടെ ചിത്രീകരിക്കാന്‍ മടിച്ചിരുന്നു. ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’ എന്ന ചിത്രത്തിനും അങ്ങനെയൊരു പ്രതിസന്ധി വന്നപ്പോള്‍ കമല്‍ സാര്‍ ലാലേട്ടന്റെ ‘കാലാപാനി’യാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇവിടെ ചിത്രീകരിച്ചിട്ടു ‘കാലാപാനി’ സൂപ്പര്‍ ഹിറ്റായില്ലേ എന്ന് ചോദിച്ചു കൊണ്ടായിരുന്നു കമല്‍ സാര്‍ അന്ധവിശ്വാസത്തിനെതിരെ മുഖം തിരിച്ച് അവിടെ തന്നെ സിനിമ ചിത്രീകരിച്ചത്. ‘കൃഷ്ണ ഗുഡിയില്‍’ എന്ന ചിത്രത്തിന്റെ രണ്ടു ഷെഡ്യൂളുകള്‍ മാത്രമാണ് ഞാന്‍ വര്‍ക്ക് ചെയ്തത്. അതിനു ശേഷം മീനത്തില്‍ താലികെട്ട് എന്ന സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി ജോയിന്‍ ചെയ്തു’.

shortlink

Related Articles

Post Your Comments


Back to top button