90-കളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന സുചിത്ര ജഗദീഷ് സിദ്ധിഖ് എന്നിവരുടെ സിനിമകളില്‍ സ്ഥിരമായി നായിക വേഷം ചെയ്ത നടി യായിരുന്നു. നമ്പര്‍ 20 മദ്രാസ് പോലെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമകളിലും ശ്രദ്ധയമായ വേഷം അവതരിപ്പിച്ച സുചിത്ര താന്‍ ബാലചന്ദ്ര മേനോന്റെ സിനിമയിലൂടെ വരാന്‍ ആഗ്രഹിച്ച നടിയാണെന്ന് തുറന്നു പറയുകയാണ്. സുചിത്രയെ മലയാളത്തില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതില്‍ തനിക്ക് നഷ്ടബോധം തോന്നിയിട്ടുണ്ടെന്ന മറുപടി വാക്ക് തന്നില്‍ ഞെട്ടലുണ്ടാക്കിയെന്നും അടുത്തിടെ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ സുചിത്ര വ്യക്തമാക്കുന്നു/
‘ബാലചന്ദ്രമേനോന്‍ സാറിന്റെ സിനിമയിലൂടെ നായികായി വരണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന് നായികമാരെ ക്രിയേറ്റ് ചെയ്യാനുള്ള മാജിക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം അവതരിപ്പിച്ച നായികമാരെല്ലാം സിനിമയില്‍ ഒരുപാട് തിളങ്ങിയത്. സിനിമയില്‍ സജീവമായ ശേഷം ഒരിക്കല്‍ എന്റെയീ നടക്കാതെ പോയ ആഗ്രഹം പറഞ്ഞിരുന്നു. ‘സുചിത്രയെ ആദ്യമായി അവതരിപ്പിക്കാന്‍ പറ്റാത്തതില്‍ എനിക്കും നഷ്ടബോധം തോന്നിയിട്ടുണ്ട്’ എന്ന മറുപടി കേട്ട് ഞാന്‍ ഞെട്ടി. സിനിമയില്‍ അവതരിപ്പിച്ചില്ലെങ്കിലും മേനോന്‍ സാറാണ് എന്നെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയായി തെരഞ്ഞെടുത്തത്. 1997-ലാണ് ഞാന്‍ ‘അമ്മ’ ജോയിന്റ് സെക്രട്ടറിയായത്. അന്നെനിക്ക് കഷ്ടിച്ച് 22 വയസ്സാണ്. ഒരാള്‍ടെ കഴിവ് കണ്ടെത്താന്‍ മേനോന്‍ സാറിനു പ്രത്യേക കഴിവുണ്ട്. എനിക്ക് അഡ്മിനിസ്ട്രേറ്റീവ് കേപ്പബിലിറ്റി ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ആതമവിശ്വാസം പകര്‍ന്നു തന്നു. ഭാരവാഹിത്തം വെല്ലുവിളിയായി തന്നെ ഞാന്‍ ഏറ്റെടുത്തു. മധു സാര്‍, അന്തരിച്ച മുരളി ചേട്ടന്‍ എന്നിവരായിരുന്നു മറ്റു ഭാരവാഹികള്‍’
Post Your Comments